വര്‍ഷകാല സമ്മേളനം: ആരോഗ്യകരവും ഫലപ്രദവുമായ ചര്‍ച്ചകൾക്ക് തയ്യാറെന്ന് പ്രധാനമന്ത്രി


പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:PTI

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ വിഷയങ്ങളില്‍ ആരോഗ്യപരവും അര്‍ത്ഥവത്തായതുമായ ചര്‍ച്ചകൾക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ച് ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സഭയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സര്‍വകക്ഷിയോഗം വിളിച്ചത്. ആരോഗ്യപരവും ഫലപ്രദവുമായ ചര്‍ച്ചകള്‍ നടക്കണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് ഏത് വിഷയങ്ങള്‍ ഉന്നയിച്ചാലും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി യോഗത്തിന് ശേഷം ജോഷി പ്രതികരിച്ചു.

തിങ്കളാഴ്ച ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 13-നാണ് അവസാനിക്കുക. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ 33 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി 40 ലധികം നേതാക്കള്‍ പങ്കെടുത്തു. പ്രതിപക്ഷത്ത് നിന്നടക്കം എല്ലാ പ്രതിനിധികളുടേയും നിര്‍ദേശങ്ങള്‍ വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തില്‍ സര്‍ക്കാരിന്റെ വീഴ്ച. ഇന്ധന വില വര്‍ധനവ്, കര്‍ഷക പ്രതിഷേധം തുടങ്ങിയ കാര്യങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത് സഭയെ പ്രക്ഷുബ്ദ്ധമാക്കുമെന്നുറപ്പാണ്. മന്ത്രിസഭാ അഴിച്ചുപണിക്ക് ശേഷമാണ് സഭ സമ്മേളിക്കുന്നത് എന്നതും പ്രത്യേകതയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented