
Shaktikanta Das | Photo- Reuters
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കോവിഡ് -19 സ്ഥിരീകരിച്ചു. അദ്ദേഹംതന്നെ ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം. തനിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഐസൊലേഷനില്‍ കഴിഞ്ഞുകൊണ്ട് ജോലികള്‍ ചെയ്യും. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍തന്നെ മുന്നോട്ടുപോകും. ഡെപ്യൂട്ടി ഗവര്‍ണര്‍മാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം അടുത്ത ദിവസങ്ങളില്‍ താനുമായി അടുത്ത് ഇടപഴകിയവരെ അറിയിച്ചിട്ടുണ്ടെന്നും ശക്തികാന്ത ദാസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Content Highlights: RBI Governor Shaktikanta Das tested COVID 19 positive
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..