ബെംഗളൂരു: ജോസ് ജെ കാട്ടൂരിനെ ആര്‍ബിഐ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. നിലവില്‍ ആര്‍ബിഐ ബെംഗളൂരു ഓഫീസില്‍ കര്‍ണാടക റീജിയണല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം.

കഴിഞ്ഞ 30 വര്‍ഷമായി റിസര്‍വ് ബാങ്കില്‍ വിവിധ വകുപ്പുകളില്‍ സേവനമനുഷ്ഠിക്കുന്നയാളാണ് ജോസ് ജെ കാട്ടൂര്‍.  ഹ്യൂമന്‍ റിസോഴ്സ് മാനേജ്‌മെന്റ്, കോര്‍പ്പറേറ്റ് സ്ട്രാറ്റജി, ബജറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, രാജ്ഭാഷ വിഭാഗം എന്നീ വകുപ്പുകളുടെ ചുമതലയാവും ഇനി മുതല്‍ ജോസ് ജെ കാട്ടൂരിനുണ്ടാവുകയെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

Content Highlights: RBI appoints Jose J Kattoor as new Executive Director