
ഹരീഷ് റാവത്ത് | ചിത്രം: PTI
ന്യൂഡല്‍ഹി: ഇടഞ്ഞുനിന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ്. ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ താന്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ട്വീറ്റ് ചെയ്ത അദ്ദേഹം ഇന്ന് താന്‍ പൂര്‍ണസംതൃപ്തനാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മഞ്ഞുരുകല്‍.
'ഞാന്‍ പൂര്‍ണ സംതൃപ്തനാണ്. ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് എന്റെ നേതൃത്വത്തില്‍ തന്നെയാകും കോണ്‍ഗ്രസ് മത്സരിക്കുകയെന്ന് ഹൈക്കമാന്‍ഡ് എന്നോട് പറഞ്ഞിട്ടുണ്ട്. നാമെല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം,' ഹരീഷ് റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താന്‍ മുഖ്യമന്ത്രിയാകണോ വേണ്ടയോ എന്നത് തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാ കക്ഷി തീരുമാനിക്കുമെന്നും തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് ഏക ലക്ഷ്യമെന്നും റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'എന്റെ കൈകള്‍ ഇപ്പോള്‍ കൂട്ടിക്കെട്ടിയിട്ടില്ല. ഞങ്ങളെല്ലാവരും കോണ്‍ഗ്രസിന്റെ ഭടന്മാരാണ്,' അദ്ദേഹം പറഞ്ഞു. തനിക്കുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ഇനി അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: rawat will lead congress in uttarakhand elections completely satisfied says rawat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..