പട്ന: ദളിതരുമായി അടുക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി ദളിതര്‍ക്കൊപ്പം ഊണു കഴിച്ചു. പട്നയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു പരിപാടി.

പട്നയിലെ ദളിത് ഭൂരിപക്ഷ പ്രദേശമായ ചീമ കോതിയില്‍ മരപ്പാലത്തിനുള്ള തറക്കില്ലിടാന്‍ രവിശങ്കര്‍ പ്രസാദ് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ദളിതര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചത്.

ബിജെപി നേതാവും ബീഹാര്‍ മന്ത്രിയുമായ നന്ദകിഷോര്‍ യാദവും രണ്ട് എംഎല്‍എമാരും ഒപ്പമുണ്ടായിരുന്നു. അംബേദ്കര്‍ ചിത്രത്തിന് ഹാരാര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിച്ചു.

ദളിത് ഭൂരിപക്ഷ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കണമെന്നും സര്‍ക്കാരിന്റെ ദളിത് ഉന്നമന പദ്ധകളികളെ കുറിച്ച അവര്‍ക്ക് ബോധവത്കരണം നടത്തണമെന്നും ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശമുണ്ട്. ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കണമെന്നുമുള്ള നിര്‍ദേശവും മുന്നോട്ടു വെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് രവിശങ്കര്‍ പ്രസാദ് ദളിതര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചത്.

അതേസമയം ബിജെപി യുവസംഘടന സംഘടിപ്പിച്ച സമുദായ ഉച്ചഭക്ഷണ പരിരപാടിയില്‍ അദ്ദേഹം പങ്കെടുത്തില്ല. ഒദ്യോഗിക പരിപാടിയുള്ളതിനാല്‍ പങ്കെടുക്കുന്നില്ലെന്നും സംഭവം വിവാദമാക്കരുതെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.

content highlights: Ravisankar prasad has lunch with Dalits in Five star hotel