'ജയ ബച്ചന്‍ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചു'; വിമര്‍ശനത്തില്‍ പ്രതികരിച്ച് രവി കിഷന്‍


രവി കിഷൻ, ജയ ബച്ചൻ | Photo: LSTV

ന്യൂഡല്‍ഹി: ബോളിവുഡിലെ മയക്കുമരുന്ന് സ്വാധീനത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെ ജയ ബച്ചന്‍ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിച്ചതെന്ന് രവി കിഷന്‍ എംപി.

'എല്ലാവരും മയക്കുമരുന്നിന് അടിമകളല്ല, എന്നാല്‍ അങ്ങനെ ആയിട്ടുള്ളവര്‍ ലോകത്തിലെ തന്നെ വലിയ വിനോദ മേഖലയായ ബോളിവുഡിനെ ഇല്ലാതാക്കുകയാണ്. ഞാനും ജയജിയും സിനിമാ മേഖലയിലെത്തിയപ്പോള്‍ സ്ഥിതി ഇതായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നാം രംഗത്തെ സംരക്ഷിക്കേണ്ടിയിരിക്കുന്നു'- രവി കിഷന്‍ പ്രതികരിച്ചു.

ബോളിവുഡിലും മയക്കുമരുന്ന് സ്വാധീനമുണ്ടെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും രവി കിഷന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് ലഹരിമരുന്ന് എത്തുന്നുണ്ടെന്നും രവി കിഷന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ സമാജ്‌വാദി പാര്‍ട്ടി എംപി ജയ ബച്ചന്‍ രംഗത്തെത്തി. ബോളിവുഡില്‍ നിന്നുളള ഒരാള്‍ തന്നെ ഇത്തരം പരാമര്‍ശം നടത്തിയത് അന്നം നല്‍കിയ കൈയില്‍ തന്നെ കൊത്തുന്നതിന് സമാനമാണെന്നാണ് ജയ ബച്ചന്‍ പ്രതികരിച്ചത്.

Content Highlights: Ravi Kishan reacting to Jaya Bachchan’s remarks against Bollywood Drug addiction allegations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented