റവന്യൂമന്ത്രി കെ.രാജൻ |Screengrab: mathrubhumi news
തിരുവനന്തപുരം: വിവാദമായ രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ആരേയും കുടിയിറക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് റവന്യൂമന്ത്രി കെ. രാജന്. രവീന്ദ്രന് പട്ടയങ്ങള്‍ തിരിച്ചുവാങ്ങി അര്‍ഹരായവര്‍ക്ക് സാധുതയുള്ള പുതിയ പട്ടയങ്ങള്‍ നല്‍കുക മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രവീന്ദ്രന് പട്ടയം കൈവശം വെച്ചതുകൊണ്ട് ആര്‍ക്കും ഒരുകാര്യവുമില്ല. നിയമസാധുതയില്ലാത്തതിനാല്‍ ബാങ്കില്‍ നിന്ന് വായ്പയെടുക്കാനും മറ്റും ആളുകള്‍ വലഞ്ഞിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് അര്‍ഹാരയവര്‍ക്ക് സാധുതയുള്ള പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ 2019-ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ ആരംഭിച്ചത്. 532 പട്ടയങ്ങളാണ് റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത തീരുമാനമാണിത്. അര്‍ഹതയുള്ളവര്‍ക്ക് പുതിയ പട്ടയം നല്‍കും. അര്‍ഹതയില്ലാത്തത് റദ്ദാക്കും. മൂന്നാറിലെ സിപിഎം ഓഫീസിന് പട്ടയത്തിന് അര്‍ഹതയുള്ളത് കൊണ്ടാകും അത് പതിച്ചുകൊടുത്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. നേരത്തെ ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചിട്ടുള്ളതാണ്. ഇതൊരു പുതിയ ഉത്തരവല്ല. നേരത്തെയുള്ള നടപടിക്രമങ്ങളുടെ തുടര്‍ച്ചയാണെന്നും റവന്യൂ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇടുക്കിയിലെ ദേവികുളം താലൂക്കില്‍ അഡീഷണല്‍ തഹസില്‍ദാരുടെ ചുമതല വഹിച്ചിരുന്ന എം.ഐ. രവീന്ദ്രന് അധികാരപരിധി മറികടന്ന് അനധികൃതമായി നല്കിയ പട്ടയങ്ങളാണ് റദ്ദാക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകാണ് ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം ഇടുക്കി ജില്ലാ കളക്ടര്‍ നടപടി എടുക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..