ദസറ ആഘോഷത്തിനിടെ കത്തിക്കൊണ്ടിരുന്ന കൂറ്റന്‍ കോലം കാണികള്‍ക്കുമേല്‍ പതിച്ചു | VIDEO


Screengrab : Twitter Video

ചണ്ഡീഗഢ്: ഹരിയാണയിലെ യമുനാനഗറില്‍ ദസറ ആഘോഷങ്ങള്‍ക്കിടെ കത്തിക്കൊണ്ടിരുന്ന പടുകൂറ്റന്‍ രാവണന്‍ കോലം മറിഞ്ഞുവീണുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ചയാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കത്തിത്തീരാറായ വലിയ കോലം ജനക്കൂട്ടത്തിലേക്ക് പതിക്കുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു. നിരവധി പേർ ഇതിനടിയില്‍ പെട്ടതായാണ് റിപ്പോർട്ട്. തലനാരിഴയ്ക്കാണ് പലരും വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.തിന്മയുടെ മേലുള്ള നന്മയുടെ വിജയം ഉദ്ഘോഷിക്കുന്നതാണ് ദസറ ആഘോഷം. രാവണനെ രാമന്‍ പരാജയപ്പെടുത്തി, വധിച്ചതിന്റെ പ്രതീകമായാണ് രാവണന്റെ കോലം കത്തിക്കുന്നത്. കാലങ്ങളായി തുടരുന്ന ആഘോഷച്ചടങ്ങാണിത്. രാവണന്റേത് കൂടാതെ മകന്‍ മേഘനാഥന്‍, കുംഭകര്‍ണന്‍ എന്നിവരുടേയും കോലങ്ങള്‍ കത്തിക്കുന്നത് പതിവാണ്.

Content Highlights: Ravan Effigy, Topples On Spectators, Haryana Dussehra Event, Viral Video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented