ജഗന്നാഥക്ഷേത്രം | Photo : ANI
ഭുവനേശ്വര്‍: ഇക്കൊല്ലം ആദ്യമാണ് ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എലിശല്യം കണ്ടെത്തിയത്. എലികളെ തുരത്താന്‍ ഭൂരിപക്ഷാഭിപ്രായത്തോടെ ക്ഷേത്രഭാരവാഹികള്‍ യന്ത്രങ്ങള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിലുമെത്തി. എന്നാല്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ക്ഷേത്രപുരോഹിതര്‍. യന്ത്രങ്ങളില്‍ നിന്നുയരുന്ന ശബ്ദം ക്ഷേത്രത്തിലെ ദേവതമാർക്ക് നിദ്രാഭംഗം ഉണ്ടാക്കുമെന്ന കാരണത്താലാണ് പുരോഹിതർ യന്ത്രം സ്ഥാപിക്കുന്നതിനെ എതിർക്കുന്നത്.
ജനുവരിയിലാണ് ക്ഷേത്രത്തിലെ ജഗന്നാഥൻ, ബലഭദ്ര, സുഭദ്ര എന്നീ വിഗ്രഹങ്ങളില്‍ ധരിപ്പിച്ചിരുന്ന വസ്ത്രങ്ങള്‍ എലികള്‍ കരണ്ടതായി കണ്ടെത്തിയത്. മരം കൊണ്ട് നിര്‍മിച്ച ക്ഷേത്ര വിഗ്രഹങ്ങളും എലി കരണ്ട് നശിപ്പിക്കാനിടയുണ്ടെന്ന് പുരോഹിതന്‍മാര്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇതിനേത്തുടർന്നാണ് ഒരു ഭക്തന്‍ എലിയെ തുരത്തുന്ന യന്ത്രം ക്ഷേത്രത്തിലേക്ക് വാങ്ങി നല്‍കിയത്.
ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ യന്ത്രം വെക്കാനായിരുന്നു ക്ഷേത്രഭാരവാഹികളുടെ തീരുമാനം. പക്ഷെ, വൈകാതെ പുരോഹിതർ പരാതിയുമായി രംഗത്തെത്തി. എലിയെ ഭയപ്പെടുത്തി ഓടിക്കുന്നതിന് യന്ത്രം പുറപ്പെടുവിക്കുന്ന മുരളല്‍ ശബ്ദംമൂലം ദേവതമാര്‍ക്ക് നിദ്രാഭംഗമുണ്ടാകുന്നു എന്നായിരുന്നു അവരുടെ ആരോപണം. തുടർന്ന് യന്ത്രം അവിടെനിന്ന് നീക്കംചെയ്യുകയായിരുന്നു.
യന്ത്രത്തിനു പകരം ശര്‍ക്കര ഉള്ളില്‍വെച്ച കെണികള്‍ ഉപയോഗിച്ച് എലിയെ പിടിക്കുന്ന രീതിയിലേക്ക് മടങ്ങിയിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികള്‍. എലികളെ വിഷംവെച്ചോ മറ്റോ കൊല്ലരുതെന്ന നിലപാട് കാലങ്ങളായി തുടര്‍ന്നുവരുന്നതിനാല്‍ കെണിയില്‍ കുടുങ്ങുന്ന എലികളെ ക്ഷേത്രത്തിന് പുറത്ത് തുറന്നുവിടുകയാണ് ചെയ്യുന്നതെന്ന് ക്ഷേത്രഭാരവാഹി ജിതേന്ദ്ര സാഹു പറഞ്ഞു. 12-ാം നൂറ്റാണ്ടിൽ നിർമിച്ചതാണ് പുരി ജഗന്നാഥക്ഷേത്രം.
Content Highlights: Rat Problem, Sleeping Gods, Jagannath Temple, Odisha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..