പ്രതീകാത്മകചിത്രം| Photo: REUTERS
ശ്രീനഗര്‍: ഒരു എലി കാരണം വിമാനത്തിന്റെ ടേക്കോഫ് വൈകിയത് രണ്ട് മണിക്കൂർ നേരം. ടാറ്റാ ഗ്രൂപ്പ് നടത്തിപ്പുക്കാരായ എയര്‍ ഇന്ത്യ വിമാനമാണ് എലി കാരണം വൈകിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:15ന് ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പുറപ്പെടേണ്ട വിമാനം 4:10ന് ആണ് ടേക്കോഫ് ചെയ്തത്.
വിമാനത്തില്‍ നിന്ന് എലിയെ മാറ്റിയതിന് ശേഷമാണ് യാത്രക്കാരുമായി പറന്നുയര്‍ന്നത്. സംഭവത്തില്‍ ഡയറക്ടടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എ.ഐ 822 നമ്പര്‍ വിമാനത്തിലാണ് എലി കടന്നുകൂടിയത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ല.
ഈ വര്‍ഷം ജനുവരി 27 മുതലാണ് എയര്‍ ഇന്ത്യയുടെ നടത്തിപ്പ് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത്.
Content Highlights: rat inside flight caused two hours delay for take off
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..