ലോകത്തിന് രസ്‌നയുടെ രുചി സമ്മാനിച്ച അരീസ്‌ പിറോജ്ഷാ ഖംബട്ട അന്തരിച്ചു


അരീസ് പിറോജ്ഷാ ഖംബട്ട ( Photo: rasnainternational.com, PTI )

ഹൈദരബാദ്: ജനപ്രിയ ബ്രാന്‍ഡ്‌ രസ്‌നയുടെ സ്ഥാപകചെയർമാൻ അരീസ്‌ പിറോജ്ഷാ ഖംബട്ട (85) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് നവംബർ 19 നായിരുന്നു അന്ത്യമെന്ന് രസ്ന ​ഗ്രൂപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഹൈദരാബാദിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു.

അരീസ്‌ പിറോജ്ഷാ ഖംബട്ടയുടെ പിതാവ് ഫിറോജ ഖംബട്ട ആരംഭിച്ച ചെറുകിട വ്യാപാരം അരീസ്‌ ഖംബട്ട പിന്നീട് അറുപതോളം രാജ്യങ്ങളിലേക്ക് വ്യാപിച്ചു. രാഷ്ട്രപതിയുടെ ഹേംഗാര്‍ഡ് പുരസ്‌കാരം, സിവില്‍ ഡിഫന്‍സ് മെഡല്‍, പശ്ചിമി സ്റ്റാര്‍, സമര്‍സേവ സ്റ്റാര്‍, സംഗ്രാം സ്റ്റാര്‍ എന്നീ മെഡലുകള്‍ ഇദ്ദേഹത്തിന് ലഭിച്ചു. കൂടാതെ വാണിജ്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ച് നാഷണല്‍ സിറ്റസണ്‍സ് അവാര്‍ഡും ഇദ്ദേഹത്തിന് നല്‍കി രാജ്യം ആദരിച്ചു.



ഇന്ത്യയുടെ വ്യവസായരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് അരീസ് ഖംബട്ട. സാമൂഹികസേവന രംഗത്തും അദ്ദേഹം സജീവമായിരുന്നു. രസ്‌നയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മകന്‍ പിരൂസിന് കൈമാറി വിശ്രമത്തിലായിരുന്നു അദ്ദേഹം. പെര്‍സിസ് ആണ് ഭാര്യ. പിരൂസ്, ഡെല്‍ന, രൂസാന്‍ എന്നിവരാണ് മക്കള്‍.

സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ രസ്നയ്ക്ക് രാജ്യത്ത് ഒമ്പതോളം നിര്‍മാണപ്ലാന്റുകളുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളുൾപ്പെടെ കരസ്ഥമാക്കിയ രസ്ന പലരുടെയും ഗൃഹാതുരത്വഓർമകളുടെ ഭാഗമാണ്. 80-ളിലേയും 90-കളിലേയും ' ഐ ലവ് യൂ രസ്‌ന ക്യാമ്പയിൻ ഇപ്പോഴും ജനങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുന്നുണ്ട്.

Content Highlights: 'Rasna' Founder Dies Due To Cardiac Arrest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented