പ്രതീകാത്മകചിത്രം| Photo: Mathrubhumi
ജയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ മകനെതിരേ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ബലാത്സംഗ പരാതി. രാജ്ഗഢ്-ലക്ഷ്മണ്‍ഗഢ് എം.എല്‍.എ. ജൊഹാരി ലാല്‍ മീണയുടെ മകന് ദീപക് മീണയ്ക്കെതിരേയാണ് പതിനഞ്ചുകാരി പരാതി നല്‍കിയത്.വര്‍ഷമാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടി പറയുന്നു. മാര്‍ച്ച് 20-നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.
ഹോട്ടലിലില്‍ എത്തിച്ച് മയക്കുമരുന്നു നല്കി ബോധരഹിതയാക്കുകയും ബലാത്സംഗം ചെയ്യുകയായിരുന്നു എന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. സംഭവത്തിനു ശേഷം ദീപക് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും പെണ്‍കുട്ടി പറയുന്നു.
പരാതിയില്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യപ്പെട്ടെങ്കിലും ഇതുവരെ അറസ്റ്റുകളൊന്നും നടന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്കുന്ന മറുപടി.
എം.എല്‍.എയുടെ മകന് എതിരായ ബലാത്സംഗ പരാതി രാജസ്ഥാനിലെ അശോക് ഗെഹലോത് സര്‍ക്കാരിനു വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ രാഷ്ട്രീയവിവാദങ്ങളിലേക്കും വഴിവെച്ചേക്കും. ആഭ്യന്തര-ക്രമസമാധാന പാലന വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രിയാണ് വഹിക്കുന്നത്. പ്രതിപക്ഷമായ ബി.ജെ.പി. സര്‍ക്കാരിനെതിരേ വരുംദിവസങ്ങളില്‍ കടുത്ത ആക്രമണം നടത്താനാണ് സാധ്യത.
Content Highlights: rape case against rajastan congress mla's son
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..