മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയ് കോടിയേരിയ്‌ക്കെതിരെ മുംബൈ പോലീസിന്റെ കുറ്റപത്രം. അന്ധേരി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് 678 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.  കേസ് രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്തു് ഒന്നര വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം നല്‍കുന്നത്.  

ബിനോയ് പീഡനം നടത്തിയതിന് തെളിവുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.  ടിക്കറ്റും വിസയും യുവതിയ്ക്ക് അയച്ചുകൊടുത്തതിന്റേയും മുബൈയില്‍ ഫ്‌ളാറ്റ് എടുത്ത് കൊടുത്തതിന് ഉടമകളുടെയും മൊഴികള്‍ ബിനോയ്‌ക്കെതിരെ കുറ്റപത്രത്തിലുണ്ട്. 

കോടതിയില്‍ ഹാജരായ ബിനോയ് കോടിയേരിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. ബീഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 13നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.  യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനാ ഫലം സമര്‍പ്പിച്ചിട്ടില്ല. പരിശോധനാ ഫലം ലാബില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. 

Content Highlight:  Rape case against Binoy kodiyeri case