ന്യൂഡല്‍ഹി: ദക്ഷിണ കൊറിയയില്‍ നടപ്പാക്കിയ പോലെ വലിയ തോതില്‍ പരിശോധന നടത്താന്‍ ഡല്‍ഹി തയ്യാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹിയിലെ ഹോട്ട്സ്പോട്ട് മേഖലകളില്‍ ഒരു ലക്ഷത്തോളം പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
'ഡല്‍ഹിയില്‍ കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വിദഗ്ധരുമായി സംസാരിച്ചതിന് ശേഷം അഞ്ച് ഘട്ടമായുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതൊരു '5 ടി (5T) പ്ലാന്‍' ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതില്‍ ആദ്യ ടി എന്നുപറയുന്നത് ടെസ്റ്റിങ്ങാണ്. പരിശോധന നടത്തിയില്ലെങ്കില്‍ ഏത് വീടിനെയാണ് വൈറസ് ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്താന്‍ സാധിക്കില്ല. അത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
വലിയ തോതില്‍ പരിശോധന നടത്തിയതിലൂടെ ദക്ഷിണ കൊറിയ ഓരോ വ്യക്തിയെയും തിരിച്ചറിഞ്ഞു. അതിനാല്‍ ദക്ഷിണ കൊറിയയിലേതുപോലെ ഞങ്ങളും വലിയ തോതില്‍ ജനങ്ങള്‍ക്കിടയില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ പോകുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
50,000 പേരെ പരിശോധിക്കുന്നതിന് ആവശ്യമായ ടെസ്റ്റിങ് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. കിറ്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഒരു ലക്ഷം ആളുകള്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള ഓര്‍ഡറും നല്‍കിയിട്ടുണ്ട്. ഇതിനുള്ള കിറ്റുകളുടെ വിതരണം വെള്ളിയാഴ്ച ആരംഭിക്കും. ഡല്‍ഹിയിലെ ഹോട്ട്സ്പോട്ട് മേഖലകളില്‍ വലിയതോതില്‍ പരിശോധന നടത്തും. വിശദമായ പരിശോധനയും നടത്തും.'- കെജ്രിവാള് പറഞ്ഞു.
Content Highlights: Random tests will be done at hotspots - Kejriwal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..