courtesy:PTI
അയോധ്യ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജ ചടങ്ങിന് ഭക്തർ എത്തരുതെന്ന് അഭ്യർഥിച്ച് ക്ഷേത്ര ട്രസ്റ്റ്. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ചടങ്ങ് ടിവിയിൽ കാണാനാണ് രാമജൻമഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് ഭക്തരോട് ആവശ്യപ്പെട്ടത്.
കോവിഡ് സാഹചര്യത്തിൽ വലിയ ഒത്തുചേരലുകളും ആൾക്കൂട്ടവും സാധ്യമല്ല. അതിനാൽ ഭൂമിപൂജ ടിവിയിൽ കാണണമെന്നും അന്നേദിവസം വൈകീട്ട് വീടുകളിൽ വിളക്ക് തെളിയിച്ച് ഭക്തർ ചടങ്ങിന്റെ ഭാഗമാകണമെന്നും ക്ഷേത്ര ട്രസ്റ്റ് നിർദേശിച്ചു.
ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തിയേക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു. ക്ഷേത്ര ശിലാസ്ഥാപനത്തിനായി ഓഗസ്റ്റ് മൂന്ന്, അഞ്ച് ദിവസങ്ങളിൽ അയോധ്യയിലെത്താൻ പ്രധാനമന്ത്രിയെ ക്ഷേത്ര ട്രസ്റ്റ് നേരത്തെ ക്ഷണിച്ചിരുന്നു.
content highlights:Ramjanmabhoomi trust appeals to followers to not rush to Ayodhya watch bhumi pujan on TV
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..