
രമേശ് ചെന്നിത്തല കോഴിക്കോട് താമരശ്ശേരിയിലെ യോഗത്തിൽ (ഫയൽ ചിത്രം)
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതോടെ സ്വര്‍ണക്കള്ളക്കടത്ത് കേസ് നിലച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം.-ബി.ജെ.പി. കൂട്ടുകെട്ടിന്റെ ഫലമാണിത്. അതിന്റെ ഭാഗമായിട്ടാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്നും ചെന്നിത്തല കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
ശിവശങ്കര്‍ എല്ലാ കുറ്റങ്ങളും ചെയ്തുവെന്ന് അന്വേഷണത്തില്‍ ബോധ്യമായതാണ്. എന്നിട്ടും ജാമ്യത്തെ എതിര്‍ക്കാത്തത് എന്തുകൊണ്ടാണതെന്നും അദ്ദേഹം ചോദിച്ചു. ഒരു മഞ്ഞുമലയുടെ അറ്റം എന്നൊക്കെയാണ് പറഞ്ഞിരുന്നത്.ഇപ്പോള്‍ ആ മഞ്ഞുമല ഇല്ലേ എന്ന് ചോദിച്ച ചെന്നിത്തല ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പറഞ്ഞു.
ആയിരക്കണക്കിന് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിലെ യുവജന രോഷം ഭയന്നാണ് പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടിയത്. അല്ലാതെ ഇവര്‍ക്കാര്‍ക്കും ജോലി ലഭിക്കില്ല. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഭരണഘടനാ ലംഘനമാണ്. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടും.
വകുപ്പ് സെക്രട്ടറിമാര്‍ ഇത് ചൂണ്ടിക്കാട്ടിയിട്ടും നിയമവകുപ്പ് എതിര്‍ത്തിട്ടും ഇതുമായി മുന്നോട്ട് പോവുന്നത് വലിയ അഴിമതിയാണ്. നിയമനങ്ങളെല്ലാം സി.പി.എമ്മുകാര്‍ക്ക് മാത്രമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ കോഴിക്കോട്ടെ പര്യടനത്തിന് തുടക്കം കുറിച്ചു കൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
Content Highlights: Ramesh Chennithala on gold smuggling case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..