മനസിലെ പ്രയാസങ്ങൾ മാറി, പൂർണതൃപ്തൻ; ഒരു സ്ഥാനവും ഇല്ലെങ്കിലും പാർട്ടിക്കായി പ്രവർത്തിക്കും


രമേശ് ചെന്നിത്തല | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തനാണെന്ന് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയും ഞാനും പാര്‍ലമെന്ററി പാര്‍ട്ടി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ പ്രകടിപ്പിച്ചു എന്നത് സത്യമാണ്. ആ കാര്യങ്ങളെല്ലാം രാഹുല്‍ ഗാന്ധിയോട് വിശദീകരിച്ചുവെന്നും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളേക്കുറിച്ച് വിശദമായി പറഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ പൂര്‍ണ തൃപ്തനാണെന്നും രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

എന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനൊപ്പം ചേര്‍ന്നു നിന്നിട്ടുള്ളവരാണ് ഞാനും ഉമ്മന്‍ ചാണ്ടിയും. കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തേയും അംഗീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങള്‍ രണ്ട് പേരും. നാളെയും അത് തന്നെയായിരിക്കും ഉണ്ടാകുക. കോണ്‍ഗ്രസിന്റെ നന്മയ്ക്ക് വേണ്ടി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കുമൊപ്പം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

രാഹുല്‍ ഗാന്ധിയോട് മനസിലുള്ളതെല്ലാം പറഞ്ഞു. അദ്ദേഹം അത് മനസിലാക്കിയെന്ന് വിശ്വസിക്കുന്നു. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ മനസിലെ എല്ലാ പ്രയാസങ്ങളെല്ലാം മാറി. തന്നേക്കുറിച്ച ഒരു നെഗറ്റീവ് ഫീലിങ്ങും രാഹുല്‍ ഗാന്ധിക്കില്ലെന്നും വലിയ സ്‌നേഹവും താല്പര്യവും ഇഷ്ടവുമാണ് രാഹുല്‍ ഗാന്ധിക്കെന്ന് കൂടിക്കാഴ്ചയില്‍ നിന്ന് മനസിലായെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാകുന്നത് സംബന്ധിച്ച് ചര്‍ച്ചയില്‍ താന്‍ ഒന്നും ചോദിച്ചില്ലെന്നും രാഹുല്‍ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഒരു സ്ഥാനവുമില്ലെങ്കിലും രാഹുല്‍ ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും നേതൃത്വത്തില്‍ സാധാരണ പ്രവര്‍ത്തകനെപ്പോലെ പ്രവര്‍ത്തിക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചു. ഒന്നാമത്തെ പരിഗണന കേരളമാണെങ്കിലും പാര്‍ട്ടി നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ധാരാളം സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ആ സ്ഥാനങ്ങളിലിരിക്കുമ്പോള്‍ കഴിവ് അനുസരിച്ച് പാര്‍ട്ടിക്ക് വേണ്ടി സേവനം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്ന് എന്തെങ്കിലുമാണെങ്കില്‍ അതെല്ലാം പാര്‍ട്ടി നല്‍കിയത് മാത്രമാണ്. സമ്പത്തോ, പിന്തുണയോ ഇല്ലാതെ രാഷ്ട്രീയത്തില്‍ വളര്‍ന്നുവന്നത് പാര്‍ട്ടി നല്‍കിയ അവസരങ്ങളാണ്. പാര്‍ട്ടിക്ക് വേണ്ടി ഒരു സ്ഥാനവുമില്ലെങ്കിലും പ്രവര്‍ത്തിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Content Highlights: Ramesh Chennithala meets Rahul Gandhi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented