രമേശ് ചെന്നിത്തല, സച്ചിൻ പൈലറ്റ്
ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് പാര്‍ട്ടി അധ്യക്ഷയെ സഹായിക്കാന്‍ നാല് വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. രമേശ് ചെന്നിത്തല, സച്ചിന്‍ പൈലറ്റ്, ഗുലാം നബി ആസാദ് എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.
ദളിത് പ്രാതിനിധ്യമായി മുകുള്‍ വാസ്‌നിക്, ഷെല്‍ജ എന്നിവരില്‍ ഒരാള്‍ വന്നേക്കും. ഇതില്‍ മുകുള്‍ വാസ്‌നിക് ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള നേതാവാണ്. ഷെല്‍ജയെ ഹരിയാണ പിസിസി പ്രസിഡന്റ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഭൂപീന്ദര്‍ സിങ് ഹുഡ അനുകൂലികള്‍ ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു. വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുക്കുമ്പോള്‍ ഷെല്‍ജയ്ക്ക് സാധ്യത കൂടുതലാണ്.
അഹമ്മദ് പട്ടേല്‍ മുമ്പ് വഹിച്ച റോളിലേക്ക് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് എത്തിയേക്കുമെന്നും സൂചനയുണ്ട്.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശന്‍ വന്നതോടെ ചെന്നിത്തലയ്ക്ക് ദേശീയതലത്തില്‍ പദവി നല്‍കിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു.
എഐസിസി നേതൃതലത്തില്‍ വന്‍ അഴിച്ചുപണിക്കാണ് ഹൈക്കമാന്റ് ഒരുങ്ങുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാന്‍ തയ്യാറല്ലെന്ന നിലപാടാണ് രാഹുല്‍ഗാന്ധി ഇപ്പോഴും സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടര്‍ന്നേക്കും. അനാരോഗ്യമുള്ളതിനാല്‍ പാര്‍ട്ടിയുടെ ദൈന്യം ദിനകാര്യങ്ങളില്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെടുന്നില്ല.
അടിയന്തര യോഗങ്ങളില്‍ മാത്രമാണ് സോണിയാ ഗാന്ധി ഇപ്പോള്‍ പങ്കെടുക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് നാല് വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കാന്‍ ആലോചന നടക്കുന്നത്.
പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാന്‍ കൂടുതല്‍ വര്‍ക്കിങ്ങ് പ്രസിഡന്റുമാര്‍ വേണമെന്ന നിലപാടിലാണ് ഹൈക്കമാന്റ്.
Content Ramesh Chennithala likely to be appointed as AICC working President
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..