ഗുജറാത്ത് സ്ഥാനാര്‍ഥിനിര്‍ണയം; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍


ഇ.ജി. രതീഷ്

സ്ഥാനാര്‍ഥിമോഹികളുടെ ബാഹുല്യം ഒരുവശത്തും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് മറുവശത്തും തുടരുന്നതിനാലാണ് തിടുക്കത്തില്‍ പട്ടികയിറക്കാത്തത്

രമേശ് ചെന്നിത്തല സബർമതി ആശ്രമം സന്ദർശിച്ചപ്പോൾ. അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം

അഹമ്മദാബാദ്: എ.ഐ.സി.സി. നിര്‍ദേശിച്ച സെപ്റ്റംബര്‍ 15-ന് അപ്പുറത്തേക്ക് ഗുജറാത്ത് കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം നീളും. സെപ്റ്റംബര്‍ 23-ഓടെ പട്ടിക പൂര്‍ത്തിയാക്കി എ.ഐ.സി.സിക്ക് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്‌ക്രീനിങ് സമിതി ചെയര്‍മാന്‍ രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്.

സ്ഥാനാര്‍ഥിമോഹികളുടെ ബാഹുല്യം ഒരുവശത്തും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് മറുവശത്തും തുടരുന്നതിനാലാണ് തിടുക്കത്തില്‍ പട്ടികയിറക്കാത്തത് എന്നാണ് സൂചന. 15-നുള്ളില്‍ ഡി.സി.സി.കളുടെ പട്ടിക തയ്യാറാക്കും. സ്ഥാനാര്‍ഥികളാകാന്‍ താത്പര്യമുള്ളവര്‍ക്ക് ജില്ലകളില്‍ അപേക്ഷ നല്‍കാം. 18-നുള്ളില്‍ ജി.പി.സി.സി. പട്ടികയ്ക്ക് രൂപംനല്‍കും. 21-23 തീയതികളില്‍ അന്തിമപട്ടിക എ.ഐ.സി.സി.ക്ക് നല്‍കാനാണ് സ്‌ക്രീനിങ് സമിതി ഉദ്ദേശിക്കുന്നത്. ഇതിനായി സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത്, മധ്യഗുജറാത്ത്, ഉത്തര ഗുജറാത്ത് എന്നീ മേഖലകളില്‍ സിറ്റിങ് നടത്താനും ഉദ്ദേശിക്കുന്നുണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കി.

സ്ഥാനാര്‍ഥികളെ സംബന്ധിച്ച പൊതുവായ മാനദണ്ഡങ്ങള്‍ക്ക് സമിതി രൂപംനല്‍കിയിട്ടുണ്ട്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാകും. എന്നാല്‍ ഒരുസീറ്റ് നേടാന്‍ നിലവിലെ എം.എല്‍.എ. അനിവാര്യമെങ്കില്‍ പട്ടികയില്‍ പെടുത്തും. ജനങ്ങള്‍ക്കിടയില്‍ പ്രതിച്ഛായ ഇല്ലാത്തവരെ ഒഴിവാക്കണമെന്നും ധാരണയായി.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് ജി.പി.സി.സി. നേതൃത്വം വിലയിരുത്തുന്നു. കുറെ നേതാക്കള്‍ കൂറുമാറിയാലും അത് ബി.ജെ.പി.ക്ക് ഭാരമാകും. നഗരങ്ങളിലെ ബി.ജെ.പി. മധ്യവര്‍ഗ വോട്ടുകള്‍ എ.എ.പി. ചോര്‍ത്തുമെന്നും ഗ്രാമങ്ങളിലെ കോണ്‍ഗ്രസ് വോട്ടുകള്‍ ഭദ്രമാണെന്നും പാര്‍ട്ടി കരുതുന്നു. കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന പരമ്പരാഗത ജനവിഭാഗങ്ങള്‍ക്ക് സ്ഥാനാര്‍ഥിത്വത്തില്‍ നല്ല പ്രാതിനിധ്യം ഉണ്ടാകുമെന്ന് ചെന്നിത്തല സൂചനനല്‍കി. സംസ്ഥാന നേതാക്കളുമായി ഒറ്റയ്ക്കും കൂട്ടായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.

തിരഞ്ഞെടുപ്പ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആം ആദ്മി പാര്‍ട്ടി ഏതാനും സ്ഥാനാര്‍ഥികളുടെ പേരുകള്‍ പുറത്തുവിട്ടിരുന്നു. ബി.ജെ.പി.യിലും സ്ഥാനാര്‍ഥി നിര്‍ണയം ആയിട്ടില്ല.

Content Highlights: Ramesh Chennithala In Gujarath


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented