ബാബാ രാംദേവ് | Photo: ANI
ചണ്ഡീഗഢ്: പെട്രോള്‍ വില വര്‍ധന സംബന്ധിച്ച ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറി യോഗ ഗുരു ബാബ രാംദേവ്. പെട്രോള്‍ വില 40 രൂപയും പാചകവാതക വില 300 രൂപയുമാക്കുന്ന സര്‍ക്കാരിനെയാണ് ജനങ്ങള്‍ പരിഗണിക്കേണ്ടത് എന്ന അദ്ദേഹത്തിന്റെ മുന്‍ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യമാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്.
'അതെ, ഞാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. താങ്കള്‍ എന്തുചെയ്യും. ഇത്തരം ചോദ്യം എന്നോട് ചോദിക്കരുത്' - അദ്ദേഹം മറുപടി നല്കി. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ രാംദേവ് മാധ്യമ പ്രവര്‍ത്തകനോട് തട്ടിക്കയറി. 'ഞാന്‍ മറുപടി പറഞ്ഞു കഴിഞ്ഞു. നിങ്ങള്‍ എന്തു ചെയ്യും. മിണ്ടാതിരിക്കൂ, ഇനിയും ചോദിക്കുന്നത് നിങ്ങള്‍ക്ക് നല്ലതല്ല - അദ്ദേഹം പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Content Highlights: Ramdev threatens reporter on asking about petrol prices
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..