ബാബാ രാംദേവ് | Photo: ANI
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക നിയമന പദ്ധതിയായ അഗ്നിപഥിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ അർത്ഥശൂന്യമായ രാഷ്ട്രീയമെന്ന് യോഗാഗുരു ബാബാരാംദേവ്. ഡൽഹി യൂണിവേഴ്സിറ്റിയിൽനടന്ന യോഗ പരിപാടിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അധികാരത്തിൽനിന്ന് നീക്കാന്‍ ചില ആളുകൾ അരാജകത്വം സൃഷ്ടിക്കുന്നു. രാഷ്ട്രീയത്തിൽ യോഗ ഉണ്ട്, എന്നാൽ യോഗയിൽ രാഷ്ട്രീയമില്ല. പ്രതിഷേധക്കാർ യോഗ ചെയ്യുകയാണെങ്കിൽ അവർക്കൊരിക്കലും ആക്രമണങ്ങൾ നടത്താൻ സാധിക്കില്ല. അവർ തീർച്ചയായും യോഗ ചെയ്യണമെന്നും ബാബാ രാംദേവ് പറഞ്ഞു.
കരാര്‍ ആടിസ്ഥാനത്തില്‍ നാല് വര്‍ഷത്തേക്ക് സൈനികരെ തിരഞ്ഞെടുക്കുന്നതിനുള്ള അഗ്നിപഥ് പദ്ധതി ജൂണ്‍ 14-ന് ആണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പദ്ധതിക്കെതിരേ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രക്ഷോഭകര്‍ നിരവധി തീവണ്ടികള്‍ക്ക് തീവെക്കുകയും റെയില്‍വേ സ്റ്റേഷനുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.
Content Highlights: Ramdev Calls Agnipath Protests "Meaningless", Asks Protesters To Do Yoga
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..