ന്യൂഡല്‍ഹി: പാനമാ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍പെട്ട ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. അഴിമതി നടത്തുകയൊ നടത്താന്‍ അനുവദിക്കുകയൊ ചെയ്യില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനു വിരുദ്ധമാണ് രമണ്‍ സിങ്ങിനെ തുടരാന്‍ അനുവദിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
രമണ്‍സിങ്ങിന്റെ അഴിമതി പ്രധാനമന്ത്രി കാണില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് പുനിയ പറഞ്ഞത്. പാനമ പേപ്പറില്‍ പേരുവന്നതിനെ തുടര്‍ന്ന് പാക് പ്രധാനമന്ത്രിക്ക് രാജിവെക്കേണ്ടിവന്നു. എന്നാല്‍ തന്റെയും മക്കളുടെയും പേരുകള്‍ പാനമ പേപ്പറില്‍ പരാമര്‍ശിച്ചിട്ടും രമണ്‍ സിങ്ങിനെതിരെ മാത്രം നടപടിയില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
രമണ്‍ സിങ്ങിനെതിരെ നടപടിയുണ്ടാകാത്തതില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തുവന്നു. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ രമണ്സിങ്ങിനെതിരെയും പ്രധനമന്ത്രിക്കെതിരെയും രൂക്ഷമായ ആരോപണങ്ങളാണ് രാഹുല്‍ഗാന്ധി ഉയര്‍ത്തിയത്. അഴിമതിക്കെതിരെ ശബ്ദിക്കുന്ന പ്രധാനമന്ത്രി പക്ഷെ രമണ്‍ സിങ്ങിന്റെ അഴിമതി കാണുന്നില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.