ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഡിസംബറില്‍ ആരംഭിക്കുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇതിനു മുന്നോടിയായുള്ള ആക്ഷന്‍ പ്ലാന്‍ ജനവരി ഒമ്പതിന് നടക്കുന്ന കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തുമെന്നും സ്വാമി പറയുന്നു. ഏതെങ്കിലും സംഘടനയിലൂടെയാവില്ല പകരം കോടതി വിധിയിലൂടെയാകും ക്ഷേത്ര നിര്‍മ്മാണം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ വി.എച്ച്.പി ഓഫിസില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യ വിഷയത്തില്‍ സുപ്രീംകോടതി വിധി ആഗസ്ത് - സപ്തംബര്‍ മാസങ്ങളില്‍ വരുമെന്നും മുസ്ലീം- ഹിന്ദു സമുദായങ്ങളുടെ സഹകരണത്തിലൂടെ ക്ഷേത്ര നിര്‍മ്മാണം നടക്കുമെന്നും സ്വാമി അവകാശപ്പെട്ടു. അയോധ്യയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്ക ശേഷമോ അല്ലെങ്കില്‍ വര്‍ഷാവസാനത്തിനു മുമ്പോ ആരംഭിക്കാനാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. കോടതിവിധിക്കായി കാത്തിരിക്കുകയാണ് ഞങ്ങള്‍- സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
2017ല്‍ ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തീരുമാനത്തിന് ഇതുമായി ബന്ധമുണ്ട് എന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിനെ ഖണ്ഡിച്ച സ്വാമി, രാമന്‍ ഹിന്ദു വിശ്വാസത്തിന്റെ ഭാഗമാണെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്നത് ഓരോ ഹിന്ദുവിന്റെയും ഉത്തരവാദിത്തമാണെന്നും അഭിപ്രായപ്പെട്ടു. സരയൂ നദിയുടെ ഇരുകരകളിലുമായി ക്ഷേത്രവും മസ്ജിദും വരുന്നതോടെ മുസ്ലീം- ഹിന്ദു സംഘര്‍ഷങ്ങളും അവസാനിക്കുമെന്നും സ്വാമി പറഞ്ഞു.