സിര്‍സി: ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മിത് റാം റഹീമിന് ജയിലില്‍ വിഐപി സൗകര്യങ്ങള്‍ ലഭിക്കുന്നതായി ജയില്‍ മോചിതനായ വ്യക്തിയുടെ വെളിപ്പെടുത്തല്‍. സഹതടവുകാരെ ഭയന്ന് 15 മുതല്‍ 20 പേരെയാണ് ഗുര്‍മിതിന് മാത്രമായി കാവല്‍ നിര്‍ത്തിയിരിക്കുന്നത്.
ബലാത്സംഗ കേസില്‍ കോടതി ശിക്ഷിച്ച ഗുര്‍മിത് റാം റഹീം സിംഗിനെ റോഹ്തക്കിലെ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മറ്റ് തടവുകാര്‍ക്ക് ലഭിക്കാത്ത പരിഗണന അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്ന് ജയിൽ മോചിതനായി വ്യക്തി പറഞ്ഞു.
സഹതടവുകാര്‍ക്ക് അദ്ദേഹത്തോട് വൈരാഗ്യമുണ്ടെന്ന് കാട്ടിയാണ് കാവല്ക്കാരെ നല്‍കിയിരിക്കുന്നത്.
ഗുര്‍മിത് ജയിലില്‍ എത്തിയതിനു ശേഷം ഞങ്ങള്‍ക്ക് കര്‍ശന നിയന്ത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത് കൊണ്ടുതന്നെ മറ്റ് തടവുകാര്‍ക്ക് അദ്ദേഹത്തോട് ദേഷ്യം കൂടിയെന്ന് റോഹ്തക് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ സോനു പണ്ഡിറ്റ് വെളിപ്പെടുത്തി.
ഇയാള്‍ ജയിലില്‍ ശുഭ്രവസ്ത്രധാരിയായാണ് കഴിയുന്നത്. ജയിലില്‍ അദ്ദേഹത്തിന് ഒരു ജോലിയും നല്‍കിയിട്ടില്ല. ബലാത്സംഗ കേസില്‍ ജയിലിലായ ഗുര്‍മിതിന് മികച്ച പരിഗണനയാണ് ലഭിക്കുന്നതെന്നും സോനു ആരോപിച്ചു.
40 രൂപ വേതനത്തില്‍ തോട്ടപ്പണിയാണ് ഗുര്‍മിത് ചെയ്യുന്നതെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..