Image:PTI
അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം സെപ്തംബര്‍ 17നു ശേഷം ആരംഭിക്കുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ഥ് ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്.
ക്ഷേത്രം നിര്‍മാണ കമ്പനിയായ ലാര്‍സന്‍ ആന്റ് ടര്‍ബോ ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഫീസ് വാങ്ങാതെയാണ് കമ്പനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ക്ഷേത്രത്തിന് അടിത്തറ പാകാനായി 12000 തൂണുകള്‍ ഉപയോഗിക്കും. ഇവ കല്ലുകള്‍ കൊണ്ട് നിര്മിച്ചിരിക്കുന്നവയാണെന്നും ക്ഷേത്രനിര്‍മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിര്‍മാണത്തിനുള്ള യന്ത്രങ്ങള്‍ ഹൈദരാബാദില്‍ നിന്നും മുംബൈയില്‍ നിന്നുമാണ് എത്തിക്കുന്നത്. നിര്‍മാണ ജോലിക്കെത്തുന്ന എല്ലാ തൊഴിലാളികള്‍ക്കും കോവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: ‘Ram mandir construction to begin after Sept 17’: Temple trust general secy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..