നാട്ടു നാട്ടു പാട്ടിനു ചുവടുവെക്കുന്ന രാം ചരണും കൊറിയൻ അംബാസിഡറും | Photo: Screen grab/ Twitter: Tourism Ministry
ശ്രീനഗര്‍: കശ്മീരില്‍ നടക്കുന്ന മൂന്നാമത് ജി20 ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ വിദേശപ്രതിനിധികള്‍ക്കൊപ്പം നാട്ടു നാട്ടു പാട്ടിന് ചുവടുവെച്ച് രാം ചരണ്‍. ഓസ്‌കര്‍ അവാര്‍ഡ് കരസ്ഥമാക്കിയ പാട്ടിനൊപ്പം ചുവടുവെക്കാന്‍ രാം ചരണ്‍ കൊറിയന്‍ അംബാസിഡര്‍ ചാങ് ജെ ബോക്കിനെ സ്‌റ്റെപ്പുകള്‍ പഠിപ്പിക്കുന്ന വീഡിയോ ടൂറിസം മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചു.
കശ്മീരിനെക്കുറിച്ചുള്ള ഓര്‍മകള്‍ രാം ചരണ്‍ യോഗ വേദിയില്‍ പങ്കുവെച്ചു. 1986 മുതല്‍ തനിക്ക് ഈ നാടുമായി ബന്ധമുണ്ടെന്ന് രാം ചരണ്‍ പറഞ്ഞു. ഗുല്‍മാര്‍ഗിലും സോനാമാര്‍ഗിലുമായി തന്റെ പിതാവ് ചിരഞ്ജീവി വളരേയധികം സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട്. 2016-ല്‍ തന്റെ ദ്രുവ ചിത്രീകരിച്ചത് യോഗം നടക്കുന്ന ഓഡിറ്റോറിയത്തിലാണ്. കശ്മീര്‍ എല്ലാവരുടേയും ശ്രദ്ധപിടിച്ചുപറ്റുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അറുപതിലേറെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര ഭരണപ്രദേശമായ കശ്മീരിലെ ടൂറിസത്തിന് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ശ്രീഗറില്‍ ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗം നടത്തിയത്. ജി20 ഷെര്‍പ്പ അമിതാഭ് കാന്ത്, കേന്ദ്ര സാംസ്‌കാരിക- ടൂറിസം വകുപ്പ് മന്ത്രി ജി. കിഷന്‍ റെഡ്ഡി, കേന്ദ്രമന്ത്രി ജിതേന്ദ്ര പ്രസാദ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Content Highlights: Ram Charan Dances RRR Natu Natu Delegates G20 Meet jammu kashmir Korean ambassador Chang Jae bok
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..