ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കാലത്തെ തന്റെ ചായ ചര്‍ച്ചയും നോട്ട്‌ നിരേധനത്തിന്റെ ഭാഗമായി ചിലവ് ചുരുക്കല്‍ ആഹ്വാനവും സൂറത്തിലെ ദമ്പതിമാര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

സൂറത്തില്‍ അടുത്തിടെ വിവാഹിതരായ ദമ്പതിമാര്‍ തങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരെ ചായ മാത്രം നല്‍കി സ്വീകരിച്ചതാണ് പ്രധാനമന്ത്രി ആകര്‍ഷിച്ചത്. 'ചായ് പെ ചര്‍ച്ച' വിവാഹ വേദികളിലുത്തുമെന്ന് താന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും മോദി പറഞ്ഞു. 

മന്‍കി ബാത്ത് റേഡിയോ പരിപാടിയിലാണ് പ്രധാനമന്ത്രി തന്റെ ചായ ചര്‍ച്ചയും ചിലവ് ചുരുക്കല്‍ ആഹ്വാനവും ഏറ്റെടുത്ത ദമ്പതിമാരെ കുറിച്ച് പറഞ്ഞത്.

തന്നെയും ഭര്‍ത്താവിനെയും കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചതില്‍ സന്തോഷമുണ്ടെന്ന് സൂറത്ത് സ്വദേശിനിയായ രക്ഷ പറഞ്ഞു. വിവാഹത്തിനായി തങ്ങള്‍ക്ക് വെറും 500 രൂപ മാത്രമാണ് ചിലവായതെന്നും ഇവര്‍ പറഞ്ഞു.

കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ പങ്കാളിയാകുന്നതിന് ജനങ്ങള്‍ ചിലവ് ചുരുക്കി സഹകരിക്കണമെന്ന് കറന്‍സി നിരോധനത്തിന് ശേഷം പ്രധാനമന്ത്രി ജനങ്ങളോട്‌ ആഹ്വാനം ചെയ്തിരുന്നു.