രാകേഷ് ടികായിത് അന്തിമോപചാരം അർപ്പിക്കുന്നു
ന്യൂഡല്‍ഹി: സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവിയുടെ പൊതുദര്‍ശനത്തിനെത്തിയ കര്‍ഷക യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിനെതിരേ പ്രതിഷേധം.
രാകേഷ് ടിക്കായത്ത് തിരിച്ചുപോവണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഹിന്ദു സേന പ്രവര്‍ത്തകരുടെ പ്രതിഷേധമുയര്‍ന്നത്. തുടര്‍ന്ന് പോലീസും സുരക്ഷാസേനയും ഇടപെട്ട് പ്രതിഷേധത്തിനിടയില്‍ നിന്ന് രാകേഷ് ടിക്കായത്തിനെ പൊതുദര്‍ശന സ്ഥലത്തെത്തിക്കുകയായിരുന്നു. സൈനിക മേധാവിക്കും ഭാര്യയ്ക്കും രാകേഷ് ടിക്കായത്ത് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ബിപിന്‍ റാവത്തിന്റേയും മധുലിക റാവത്തിന്റേയും ഭൗതികശരീരം കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലാണ് പൊതുദര്‍ശനത്തിന് വെച്ചത്.
സൈനിക മേധാവിക്കും ഭാര്യയ്ക്കും അന്തിമോപചാരമര്‍പ്പിക്കാനായി രാഷ്ട്രീയ, സാമൂഹ്യ,സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാനപതികള്‍, സംസ്ഥാന ഗവര്‍ണര്‍മാര്‍, ലഫ്. ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
പൊതുദര്‍ശനത്തിന് ശേഷം ഇരുവരുടേയും മൃതദേഹങ്ങള്‍ ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ സംസ്‌കരിക്കും.
Content Highlights: Rakesh Tikait faced protest by people outside the residence of CDS Gen Bipin Rawat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..