രാകേഷ് ടികായത്ത് | Photo: ANI
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം കൊണ്ടുവരണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് ആവശ്യപ്പെട്ടു. രാജ്യത്ത് താങ്ങുവില ഉണ്ടെന്നും അത് തുടരുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പറഞ്ഞതിന് പിന്നാലെയാണ് ടികായത്ത് ഇക്കാര്യം ആവശ്യപ്പെട്ടത്.
താങ്ങുവില അവസാനിച്ചുവെന്ന് ഞങ്ങള്‍ എപ്പോഴാണ് പറഞ്ഞതെന്ന് രാകേഷ് ടികായത്ത് ചോദിച്ചു. " താങ്ങുവില നിയമം രൂപീകരിക്കണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. അത്തരമൊരു നിയമം കൊണ്ടുവന്നാല്‍ രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കും. നിലവില്‍ താങ്ങുവില നിയമമില്ലാത്തതിനാല്‍ കച്ചവടക്കാര്‍ കര്‍ഷകരെ കൊള്ളയടിക്കുകയാണ്.", ടികായത്ത് പറഞ്ഞു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദിപ്രമേയത്തില്‍ രാജ്യസഭയില്‍ മറുപടി പറയവേ പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരോട് സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച അദ്ദേഹം നിയമത്തിലെ കുറവുകള്‍ പരിഹരിക്കാമെന്നും പറഞ്ഞു.
കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എപ്പോഴും തയ്യാറാണെന്നും മുന്‍പും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. " ഇപ്പോള്‍ വീണ്ടും പറയുകയാണ്. പ്രതിഷേധക്കാരുടെ സംശയം അകറ്റിയേ മതിയാകൂ. രാജ്യത്ത് താങ്ങുവില ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. അത് തുടരുകയും ചെയ്യും.", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Rakesh Tikait demands a law on the guarantee


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..