72 ബോയിങ് വിമാനങ്ങള്‍ക്കായി 900കോടി ഡോളറിന്റെ ഓര്‍ഡര്‍ നല്‍കി ജുന്‍ജുന്‍വാല


ദുബായി: യാത്രാവിമാനങ്ങള്‍ വാങ്ങാനായി രാകേഷ് ജുന്‍ജുന്‍വാലയുടെ ആകാശ എയര്‍ലൈന്‍സ് 900കോടി ഡോളറിന്റെ ഓര്‍ഡര്‍ ബോയിങ് കമ്പനിക്ക് നല്‍കിയതായി റിപ്പോര്‍ട്ട്. 72 ബോയിങ് 732 മാക്‌സ് ജെറ്റ് വാങ്ങാനാണ് ആകാശ ഇത്രയും പണം മുടക്കുന്നത്.

എയര്‍ സെയ്ഫ്റ്റി റെഗുലേറ്റര്‍ രാജ്യത്തെ വിമാന കമ്പനികള്‍ക്ക് മാക്‌സ് ജെറ്റുകള്‍ പറത്താനുള്ള അനുമതി നല്‍കി മാസങ്ങള്‍ക്കകമാണ് ഇത്ര വലിയ നിക്ഷേപം ഈ മേഖലയില്‍ നടത്താന്‍ ആകാശ എയര്‍ലൈന്‍സ് തയ്യാറെടുക്കുന്നത്. അഞ്ച് മാസത്തിനിടെ ഉണ്ടായ രണ്ട് വിമാനാപകടങ്ങളില്‍ 346 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രണ്ടര വര്‍ഷത്തോളം ഇത്തരം വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

rakesh jhunjhunwala
രാകേഷ് ജുന്‍ജുന്‍വാല

'ഇന്ത്യയുടെ വാറന്‍ ബഫെറ്റ്' എന്നറിയപ്പെടുന്ന ജുന്‍ജുന്‍വാല ഇന്‍ഡിഗോയുടെയും ജെറ്റ് എയര്‍വെയ്സിന്റെയം മുന്‍ സി.ഇ.ഒമാരുമായി ചേര്‍ന്നാണ് ആഭ്യന്തര വിമാനസര്‍വീസ് മേഖലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അള്‍ട്രാ ലോ കോസ്റ്റ് എയര്‍ലൈന്‍സ്(വളരെ ചിലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്ന) ആയ ആകാശ എയര്‍ ആരംഭിച്ചത്.

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള അനുമതി ഒക്ടോബറില്‍ വ്യോമയാന മന്ത്രാലയം ആകാശയ്ക്ക് നല്‍കിയിരുന്നു. അടുത്ത വര്‍ഷത്തോടെ കമ്പനി പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സെപ്തംബറില്‍ തന്നെ ഇരു കമ്പനികളും ധാരണയിലെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍വീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നീണ്ടതിനാലാണ് കരാര്‍ നീണ്ടതെന്നാണ് വിവരം.

Content Highlights: Rakesh Jhunjhunwala Airline's $9 Billion Order For Boeing 737s

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented