ന്യൂഡല്‍ഹി: അഴിമതി കേസില്‍ സിബിഐ സ്പഷല് ഡയറക്ടര്‍ രാകേഷ് അസ്താനയെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി. അടുത്ത തിങ്കളാഴ്ച വരെ അസ്താനയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. കേസില്‍ തനിക്കെതിരായി സമര്‍പ്പിച്ച എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അസ്താനയുടെ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അസ്താനയുടെ ഹര്‍ജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അഴിമതി കേസില്‍ അറസ്റ്റിലായ ഡിഎസ്പി ദേവേന്ദ്ര കുമാറിനെ കോടതി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കെതിരെ കള്ളമൊഴി നല്‍കിയെന്ന കേസിലാണ് ദേവേന്ദ്ര കുമാറിനെ ഇന്നലെ സിബിഐ അറസ്റ്റ് ചെയ്തിരുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മോയിന്‍ ഖുറേഷി എന്ന മാംസ കയറ്റുമതിക്കാരനെതിരെയുള്ള കേസില്‍ പേര് പരാമര്ശിക്കാതിരിക്കാന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയ്ക്കെതിരായ കേസ്. സതീഷ് സനാ എന്നയാളില്‍ നിന്ന് 10 മാസ ഗഡുക്കളായാണ് അസ്താന പണം കൈപ്പറ്റിയതെന്നും എഫ്ഐആറില്‍ പറയുന്നു. എന്നാല്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ കാര്യങ്ങള്‍ വ്യാജമാണെന്നാണ് അസ്താനയുടെ നിലപാട്.
തനിക്കെതിരെ സിബിഐയിലെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേയും ചില ഉന്നതര്‍ നടത്തിയ ഗൂഡാലോചനയാണ് സതീഷ് സനയുടെ പരാതിയുടെ പിന്നിലെന്നാണ് അസ്താന ആരോപിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് അസ്താന കത്തയച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ കാബിനെറ്റ് സെക്രട്ടറിക്കാണ് കത്ത് അയച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കത്തയച്ചിരുന്നത്.
ഇതില്‍ സിബിഐ മേധാവി അലോക് വര്‍മ്മയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. മോയിന്‍ ഖുറേഷി കേസില്‍ പണം വാങ്ങിയത് താനല്ലെന്നും പകരം രണ്ടുകോടിരൂപ കൈക്കൂലി വാങ്ങിയത് സിബിഐ മേധാവി തന്നെയാണെന്നും അസ്താന ആരോപിക്കുന്നു. ഇതുകൂടാതെ അന്വേഷണ ഏജന്‍സിയില്‍ നടക്കുന്ന ഗുരുതരമായ കൃത്യവിലോപങ്ങളുടെ 10 വിവരങ്ങളും അസ്താന അയച്ച കത്തില്‍ വിവരിച്ചിട്ടുണ്ട്.
Content Highlights: Rakesh Asthana, Delhi High Court, Bribery case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..