ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ രാജ്യം പോരാടുന്ന ഘട്ടത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന രാജ്യസഭാ വോട്ടെടുപ്പ് മാറ്റിവെച്ചു. മാര്‍ച്ച് 31-ന് ശേഷം സ്ഥിഗതികള്‍ അവലോകനം ചെയ്ത് പുതിയ തിയതി പ്രഖ്യാപിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യോഗത്തിന് ശേഷമാണ് വോട്ടെടുപ്പ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ് നിലവിലുള്ളത്. ഈ അപ്രതീക്ഷിത സാഹചര്യം ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരലുകളുടെ സാധ്യതകള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
രാജ്യസഭയില്‍ കാലാവധി കഴിഞ്ഞ 18 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നാല് വീതം സീറ്റുകളും രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മൂന്ന് വീതം സീറ്റുകളും ജാര്‍ഖണ്ഡ്, മണിപ്പൂര്‍ മേഘാലയ എന്നിവിടങ്ങളില്‍ ഓരോ സീറ്റിലുമാണ് വോട്ടെടുപ്പ്.
17 സംസ്ഥാനങ്ങളില്‍ നിന്നായി 55 രാജ്യസഭാ സീറ്റുകളിലേക്ക് നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതില്‍ 37 സീറ്റുകളില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
Content Highlights: Rajya Sabha Polls Set For Thursday Deferred Amid COVID-19 Lockdown
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..