-
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ സിങ് ശനിയാഴ്ച അമർനാഥ് ക്ഷേത്രത്തിൽ സന്ദർശനം നടത്തും. ജമ്മുകാശ്മീർ ലഡാക്ക് എന്നിവിടങ്ങളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയതായിരുന്നു പ്രതിരോധ മന്ത്രി. ദേശീയപാത 44ലൂടെ അമർനാഥ് തീർത്ഥാടകരെ തീവ്രവാദികൾ ലക്ഷ്യമിടുന്നുവെന്ന് സൈന്യം വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് രാജ്നാഥ് സിങ്ങിന്റെ ക്ഷേത്ര സന്ദർശനം.
അമർനാഥ് യാത്രയെ ലക്ഷ്യമിടാൻ തീവ്രവാദികൾ പരമാവധി ശ്രമിക്കുന്നlതിന്റെ സൂചനകൾ ലഭിച്ചുവെന്നും യാത്രക്കാർ പ്രധാനമായും തിരഞ്ഞെടുക്കുന്ന എൻ.എച്ച് 44 'സെൻസിറ്റീവായി' തുടരുകയാണെന്നും സെക്ടർ 2 ലെ കമാൻഡർ ബ്രിഗേഡിയർ വി.എസ് താക്കൂർ വ്യക്തമാക്കിയിരുന്നു.
സന്ദർശനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 17ന് രാജ്നാഥ് സിങ്ങ് ലഡാക്കിലെ സ്റ്റക്ന സന്ദർശിക്കുകയും ഫീൽഡ് കമാൻഡർമാരുമായി ആശയ വിനിമയം തടത്തുകയും ചെയ്തു. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി. ഇന്ത്യാ ചൈന അതിർത്തി പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രിയുടെ സന്ദർശനം.
Content Highlight: Union Defence Minister Rajnath Singh to visit Amarnath temple
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..