ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറുമായി ചൊവ്വാഴ്ച ടെലഫോണ്‍ ചര്‍ച്ച നടത്തും.
കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയിലെ ഇന്ത്യ-ചൈന സംഘര്‍ഷവും ചര്‍ച്ചയില്‍ വിഷയം ആയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ-ചൈന സംഘര്‍ഷം ആരംഭിച്ചതിനു പിന്നാലെ ഇത് രണ്ടാം തവണയാണ് രാജ്‌നാഥ് സിങ്ങും മാര്‍ക്ക് എസ്പറും തമ്മില്‍ ചര്‍ച്ച നടത്തുന്നത്.
അതേസമയം ഇന്ന് ഇന്ത്യയും ചൈനയും തമ്മില്‍ കോര്‍പ്‌സ് കമാന്‍ഡര്‍ തല ചര്‍ച്ച നടക്കുന്നുണ്ട്. ചുഷൂലിലാണ് ചര്‍ച്ച. 14 കോര്‍പ്‌സ് കമന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങ്ങും ചൈനീസ് സേന പ്രതിനിധി ലിന്‍ ലിയുവുമായാണ് ചര്‍ച്ച. ഇത് മൂന്നാംവട്ടമാണ് ഇരു ജനറല്‍മാരും തമ്മില്‍ ചര്‍ച്ച നടത്തുന്നത്.
ജൂണ്‍ ആറിനും 22നുമായിരുന്നു ചര്‍ച്ചകള്‍ നടന്നത്. സേനാ പിന്മാറ്റമാണ് ചര്‍ച്ചയില്‍ വിഷയമാവുക.
content highlights: rajnath singh to hold talks with mark esper


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..