ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ലഡാക്ക് സന്ദര്‍ശനം മാറ്റിവെച്ചു. അതിര്‍ത്തിയിലെ സൈനിക തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് വെള്ളിയാഴ്ചയാണ് രാജ്നാഥ് സിങ്ങ് ലേയില്‍ സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഗാല്‍വന്‍ താഴ്വരയില് ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.
രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനം മാറ്റിവെക്കാനിടയായത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ല. സൈനിക തലത്തില്‍ നടന്ന ചര്‍ച്ചകളുടെ ഭാഗമായുണ്ടായ ധാരണകളില്‍ ചൈനയുടെ തുടര്‍നടപടികള്‍ നിരീക്ഷിച്ചതിനു ശേഷം ലഡാക്കിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് തല്ക്കാലം സന്ദര്‍ശനം നീട്ടിവെച്ചതെന്നാണ് സൂചന. സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ചൊവ്വാഴ്ച നടന്ന മൂന്നാം ഘട്ട സൈനികതല ചര്‍ച്ചയില്‍ ഗാല്‍വന്‍ മേഖലയില്‍നിന്ന് ചൈനീസ് സൈന്യം പിന്മാറുന്നതിന് ധാരണയായിരുന്നു. ഗാല്‍വന്‍ താഴ്വരയില്‍നിന്ന് ഹോട്സ്പ്രിങ് വരെ നീളുന്ന പട്രോളിങ് പോയന്റ് (പി.പി.) 14 (ഗാല്‍വന്‍), 15 (ഹോട്സ്പ്രിങ്സ്), 17 (ഗോഗ്ര) എന്നിവിടങ്ങളില്‍ സൈനികരെ പിന്‍വലിക്കാനാണ് ചര്‍ച്ചയില്‍ ധാരണയായത്. അതേസമയം, പാംഗോങ് തടാകം, ഡെസ്പാങ്, ദെംചൂക്ക് എന്നിവിടങ്ങളില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന കടുംപിടിത്തത്തിലാണ് ചൈനയെന്നാണ് സൈനികവൃത്തങ്ങള്‍ നല്കുന്ന സൂചന.
Content Highlights: Rajnath Singh’s visit to Ladakh postponed, Galwan Valley
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..