തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ; ഏഴുനിലക്കെട്ടിടം 45 ദിവസംകൊണ്ട് നിര്‍മിച്ച് ഡിആര്‍ഡിഓ


ഡി.ആർ.ഡി.ഒ. നിർമ്മിച്ച കെട്ടിടം | Photo: ANI

ബെംഗളൂരു: നാല്‍പ്പത്തഞ്ച് ദിവസം കൊണ്ട് ഏഴ് നില കെട്ടിടം പണിത് റെക്കോര്‍ഡ് നേട്ടം സ്വന്തമായിക്കിയിരിക്കയാണ്
ഡി.ആര്‍.ഡി.ഒ.(ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍). പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഈ കെട്ടിടം വ്യാഴാഴ്ച രാജ്യത്തിന് സമര്‍പ്പിച്ചു. ഡി.ആര്‍.ഡി.ഒ ഫിഫ്ത്ത് ജനറേഷന്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന് വേണ്ടിയാണ് കെട്ടിടം നിര്‍മ്മിച്ചത്.

ഡി.ആര്‍.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ച ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതിയില്‍ പങ്കാളികളായ എല്ലാവരെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. സാധാരണ നിലയില്‍ ഇത്തരമൊരു കെട്ടിടം പണിയാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നിരിക്കെ ഡി.ആര്‍.ഡി.ഒ ഒരു അത്ഭുതമാണ് സൃഷ്ടിച്ചതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

അഡ്വാന്‍സ്ഡ് മീഡിയം കോംപാക്ട് എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഈ കെട്ടിടത്തില്‍ നടക്കും. കഴിഞ്ഞ വര്‍ഷം നവംബര്‍ 22 നാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ഫെബ്രുവരി 1 ന് പണി ആരംഭിച്ചു.

ഒരു ഏഴ് നില കെട്ടിടം 45 ദിവസം കൊണ്ട് പൂര്‍ണമമായും നിര്‍മ്മിച്ചത് രാജ്യത്തെ കെട്ടിടനിര്‍മ്മാണ മേഖലയില്‍ പുതു ചരിത്രമാണെന്ന് ഡി.ആര്‍.ഡി.ഒ പറഞ്ഞു.

Content Highlights: Rajnath Singh inaugurates 7-storey complex built in 45 days, a landmark for DRDO


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented