തേജസ്; രാജ്‌നാഥ് സിങ്ങിന്  വെള്ളക്കുതിരയെ  സമ്മാനിച്ച് മംഗോളിയന്‍ പ്രസിഡന്റ്


കുതിരയ്ക്ക് തേജസ് എന്ന് പേരിട്ടതായും മംഗോളിയക്ക് നന്ദിയറിയിക്കുന്നതായും രാജ്‌നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു.

രാജ്‌നാഥ് സിങ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം

ന്യൂഡല്‍ഹി: മംഗോളിയ സന്ദര്‍ശനത്തിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ്ങിന് വെള്ളക്കുതിരയെ സമ്മാനിച്ച് മംഗോളിയന്‍ പ്രസിഡന്റ് ഖുരേല്‍സുഖ്. മംഗോളിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രതിരോധമന്ത്രിയെന്ന നിലയ്ക്കാണ് കുതിരയെ സമ്മാനമായി ലഭിച്ചത്.

കുതിരയ്ക്ക് തേജസ് എന്ന് പേരിട്ടതായും മംഗോളിയക്ക് നന്ദിയറിയിക്കുന്നതായും രാജ്‌നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു. വെള്ളക്കുതിരയുടെ ചിത്രവും അദ്ദേഹം ട്വീറ്റില്‍ പങ്കുവെച്ചു. ഇതിന് മുമ്പ് 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മംഗോളിയ സന്ദര്‍ശിച്ചപ്പോഴും കുതിരയെ സമ്മാനമായി ലഭിച്ചിരുന്നു. അന്ന് ലഭിച്ചത് ബ്രൗണ്‍ നിറത്തിലുള്ള റേസിംഗ് കുതിരയായിരുന്നു.

ഇരുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപരവും പ്രതിരോധപരവുമായ ബന്ധം വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച മുതല്‍ മംഗോളിയയിലേക്കും ജപ്പാനിലേക്കും അഞ്ച് ദിവസത്തെ സന്ദര്‍ശനമാണ് പ്രതിരോധ മന്ത്രി സിങ് നടത്തുന്നത്.


Content Highlights: Rajnath Singh Gifted Horse By Mongolian President, Names It 'Tejas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented