
രാജ്നാഥ് സിങ് | Photo: ANI
ന്യൂഡല്‍ഹി: ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുന്‍ പ്രതിരോധ മന്ത്രിമാരായ എ.കെ. ആന്റണി, ശരദ് പവാര്‍ എന്നിവര്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ആര്‍മി ചീഫ് ജനറല്‍ മുകുന്ദ് നരവനെ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തുവെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ആന്റണിയ്ക്കും ശരദ് പവാറിനും മുന്നില്‍ നിലവിലെ സാഹചര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട ചൈനയുടെ നിലപാടില്‍ ഇവര്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. അക്കാര്യങ്ങള്‍ സൈനിക മേധാവി ബിപിന്‍ റാവത്തും മുകുന്ദ് നരവണയും വിശദീകരിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കന്‍ ലഡാക്കിലെ നിലവിലെ സ്ഥിതിഗതികള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നവെന്ന് നേരത്തെ ചൈന സമ്മതിച്ചിരുന്നു. ഇക്കാര്യം ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചചെയ്യുമെന്നും ചൈന വ്യക്തമാക്കിയിരുന്നു.
Content Highlights: Rajnath Singh briefs former Defence Ministers Sharad Pawar, AK Antony on China border situation
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..