രാജ്നാഥ് സിങ് | Photo: PTI
ന്യൂഡല്‍ഹി: ഇന്ത്യയുടെ യുദ്ധചരിത്രങ്ങളും മറ്റ് സൈനിക നടപടികളും ആര്‍ക്കൈവ് ചെയ്യല്‍, രഹസ്യ സ്വഭാവത്താൽ വെളുപ്പെടുത്താത്ത ഫയലുകള്‍ പുറത്തുവിടല്‍, സമാഹരണം, പ്രസിദ്ധീകരണം എന്നിവ സംബന്ധിച്ച നയത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അംഗീകാരം നല്‍കി. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഓരോ ഓര്‍ഗനൈസേഷനും യുദ്ധ ഡയറികള്‍, നടപടി കത്തുകള്‍, ഓപ്പറേഷണല്‍ റെക്കോഡ് ബുക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകള്‍ ശരിയായ പരിപാലനത്തിനും ശേഖരണത്തിനുമായി ചരിത്ര വിഭാഗത്തിലേക്ക് മാറ്റുന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
യുദ്ധങ്ങളുടേയും ഓപ്പറേഷനുകളുടേയും ചരിത്ര സമാഹരണവും പ്രസിദ്ധീകരണവും അടക്കമുള്ളവയ്ക്ക് വിവിധ വകുപ്പുകളുടെ ഏകോപന ഉത്തരവാദിത്വം ചരിത്ര വകുപ്പിന്റെ ചുമതലയാണെന്ന് മന്ത്രാലയം അറിയിച്ചു. 'നയമനുസരിച്ച്, 25 വര്‍ഷത്തിനുള്ളിലെ രഹസ്യ ഫയലുകള്‍ പുറത്തുവിടും. 25 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള റെക്കോര്‍ഡുകള്‍ ആര്‍ക്കൈവല്‍ വിദഗ്ധര്‍ വിലയിരുത്തുകയും യുദ്ധ/ഓപ്പറേഷന്‍ ചരിത്രങ്ങള്‍ സമാഹരിച്ചുകഴിഞ്ഞാല്‍ നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയിലേക്ക് മാറ്റുകയും വേണം- മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
യുദ്ധ ചരിത്രങ്ങളുടെ സമാഹാരവും പ്രസിദ്ധീകരണവും സംബന്ധിച്ച് നയം വ്യക്തമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുദ്ധം/ ഓപ്പറേഷനുകള്‍ പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്മിറ്റി രൂപീകരിക്കണമെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ യുദ്ധ ചരിത്രങ്ങള്‍ സമാഹരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Defence Min Rajnath Singh approves archiving, declassification of India’s wars and other military operations


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..