കോവിഡ് പ്രതിരോധം; ഉത്തര്‍പ്രദേശിനേയും കര്‍ണാടകത്തേയും മഹാരാഷ്ട്ര മാതൃകയാക്കണമെന്ന് രാജ്‌നാഥ് സിങ്


1 min read
Read later
Print
Share

ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ ജന്‍സംവാദ് വെര്‍ച്വല്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്

രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജ്‌നാഥ് സിങ്. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്ന രീതിയില്‍ മഹാരാഷ്ട്ര സംസ്ഥാനം ഉത്തര്‍പ്രദേശിനേയും കര്‍ണാടകത്തേയും കണ്ടുപഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ ജന്‍സംവാദ് വെര്‍ച്വല്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

കാര്യക്ഷമമായ ഭരണത്തിന് പകരം മഹാരാഷ്ട്രയില്‍ നടക്കുന്നത് സര്‍ക്കസിന് സമാനമായ പ്രവര്‍ത്തനങ്ങളാണ്. സംസ്ഥാനത്തെ കോവിഡ് വ്യാപനതോത് സൂചിപ്പിക്കുന്നത് സര്‍ക്കാരിന്റെ കഴിവില്ലായ്മയല്ലേ എന്നും അദ്ദേഹം ചോദിച്ചു. അതേസമയം സാധ്യമായ എല്ലാ സഹായങ്ങളും മഹാരാഷ്ട്ര സര്‍ക്കാരിന് നല്‍കാന്‍ തയ്യാറാണെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 88528 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 9,733 കേസുകളാണ് ഉത്തര്‍പ്രദേശിലും 5,213 കേസുകള്‍ കര്‍ണാടകത്തിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസിനെതിരേയും നിശിത വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ എന്താണ് നടക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പ്രതിരോധമന്ത്രി എന്ന നിലയ്ക്ക് തനിക്ക് പറയാനുള്ളത് പാര്‍ലമെന്റില്‍ പറയുമെന്നും ഒരു വിഷയത്തിലും താന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അല്ല തീരുമാനങ്ങള്‍ എടുക്കുന്നത് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അതിലൂടെ എന്താണ് അര്‍ഥമാക്കുന്നത്? പ്രതിസന്ധി നിറഞ്ഞ ഈ കാലത്ത് ഉത്തരവാദിത്തങ്ങളില്‍ നിന്നൊഴിഞ്ഞുമാറുകയാണോ കോണ്‍ഗ്രസ് ചെയ്യുന്നത്? ഇത് പുതിയ സംഭവമല്ല, ഉത്തരവാദിത്തങ്ങളില്ലാത്ത അധികാരപദവി കോണ്‍ഗ്രസിനെ സംബന്ധിച്ച് പുതിയ കാര്യമല്ലെന്നും രാജ്‌നാഥ് സിങ് പരിഹസിച്ചു.

Content Highlights: Rajnath Singh against Maharashtra Shiv Sena Government

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul

1 min

'വയനാട്ടിലല്ല, ഹൈദരബാദില്‍ എനിക്കെതിരേ മത്സരത്തിനുണ്ടോ'; രാഹുലിനെ വെല്ലുവിളിച്ച് ഒവൈസി

Sep 25, 2023


PM Modi

1 min

'കോണ്‍ഗ്രസ് നശിച്ചു, പാര്‍ട്ടിയെ നയിക്കുന്നത് നേതാക്കളല്ല, അര്‍ബന്‍ നക്‌സലുകള്‍' - മോദി

Sep 25, 2023


maneka gandhi

1 min

ഗോ സംരക്ഷണം: ISKCON കൊടുംവഞ്ചകർ, പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നു; ആരോപണവുമായി മനേകാ ഗാന്ധി

Sep 27, 2023


Most Commented