ഗുരുഗ്രാം: രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ്.

ദേശവിരുദ്ധ ശക്തികളുടെ അനിയന്ത്രിതമായ സമൂഹ മാധ്യമ ഉപയോഗം കടുത്ത ഭീഷണിയാണെന്നും എന്‍.എസ്.ജിയുടെ ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എന്തുഭീഷണിയും നേരിടാന്‍ രാജ്യത്തെ സുരക്ഷാസൈന്യം സജ്ജമാണ്. 2008ലെ മുബൈ ഭീകരാക്രമണത്തിനുശേഷം രാജ്യത്ത് ശക്തമായ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ല . ഇത് രാജ്യത്തിന്റെ സുരക്ഷസേനയുടെ ശക്തിയാണെന്ന് തെളിയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ലോകോത്തര സംഘടനയാണ് എന്‍.എസ്.ജി. ഈ വര്‍ഷം ആദ്യം എന്‍.എസ്.ജിയുടെ ഒരു ടീമിനെ ജമ്മുകശ്മീരില്‍ നിയോഗിച്ചിട്ടുണ്ട്. വീരമൃതയു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഒരുകോടിയായി ഉയര്‍ത്താന്‍ പദ്ധതിയുണ്ടെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു.

വീരമൃത്യു വരിച്ച 14 സൈനികരെ ചടങ്ങില്‍ അനുസ്മരിച്ചു.

ContentHighlights: rajnath sing about nsg, national security forces, NSG raising day