അംഗങ്ങള്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരാം-രജനി മക്കള്‍ മന്‍ട്രം


രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ആരാധകർ നടത്തിയ പ്രകടനം(ഫയൽചിത്രം) | Photo : PTI

ചെന്നൈ: രജനികാന്തിന്റെ ആരാധകസംഘടനയായ രജനി മക്കൾ മൻട്രത്തിലെ അംഗങ്ങൾക്ക് ഏത് രാഷ്ട്രീയപാർട്ടിലും ചേർന്ന് പ്രവർത്തിക്കാമെന്ന് സംഘടന അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് സംഘടന ഇക്കാര്യം അറിയിച്ചത്.

എന്നാൽ, രജനി മക്കൾ മൻട്രത്തിൽ വഹിക്കുന്ന സ്ഥാനം രാജിവെച്ച ശേഷം മാത്രം രാഷ്ട്രീയപാർട്ടികളിൽ അംഗമാകണമെന്ന് സംഘടന വ്യക്തമാക്കി. ഏത് പാർട്ടിയിൽ ചേർന്നാലും രജനി ആരാധകരാണെന്ന കാര്യം മറക്കരുതെന്നും സംഘടന വാർത്താക്കുറിപ്പിൽ പറഞ്ഞു. രജനി മക്കൾ മൻട്രത്തിന്റെ നാല് ജില്ലാ സെക്രട്ടറിമാർ ഞായറാഴ്ച ചെന്നൈയിലെ ഡി.എം.കെ. ആസ്ഥാനത്തെത്തി പാർട്ടി അംഗത്വം സ്വീകരിച്ചതിനെ തുടർന്നാണ് സംഘടന വാർത്താക്കുറിപ്പിറക്കിയത്.

രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കില്ല എന്ന് രജനികാന്ത് അറിയിച്ചതിന് പിന്നാലെയാണ് താരത്തിനൊപ്പമുള്ള പ്രവർത്തകർ മറ്റ് രാഷ്ട്രീയപാർട്ടികളിലേക്ക് ചേക്കേറാൻ ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ രജനി മക്കൾ മൻട്രത്തിലെ കൂടുതൽ നേതാക്കൾ വിവിധ പാർട്ടികളിൽ ചേരാൻ സാധ്യതയുണ്ടെന്നാണ് സൂചന.

തൂത്തുക്കുടി, രാമനാഥപുരം, കൃഷ്ണഗിരി, തേനി എന്നീ ജില്ലാസെക്രട്ടറിമാരാണ് ഡി.എം.കെയിൽ ചേർന്നത്. ഇതിൽ തൂത്തുക്കുടി ജില്ലാ സെക്രട്ടറി എ.ജെ. സ്റ്റാലിന്റെ പേരിലാണ് രജനിയ്ക്ക് വേണ്ടി മക്കൾ സേവൈ കക്ഷി എന്ന പാർട്ടി നേരത്തെ രജിസ്റ്റർ ചെയ്തത്.

ആരാധനാസംഘടനയിലെ ഭാരവാഹികളെ അറിയിച്ച ശേഷമാണ് പാർട്ടി അംഗത്വം സ്വീകരിച്ചതെന്ന് ഡി.എം.കെയിൽ ചേർന്ന നേതാക്കൾ പ്രതികരിച്ചു. തങ്ങളുടെ പ്രിയതാരത്തെ ആരും തള്ളിപ്പറഞ്ഞിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

Content Highlights: Rajini Makkal Mandram states members can join any political party

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022

More from this section




Most Commented