രാജീവ് സദാനന്ദനെ ഉപദേഷ്ടാവാക്കിയതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് മാധവന്‍ നമ്പ്യാര്‍


By കെ.എ. ജോണി

2 min read
Read later
Print
Share

കമ്മീഷന്റെ വിശ്വാസ്യത നിഴലിലായിട്ടുണ്ടോ എന്ന ചോദ്യത്തിന് കമ്മീഷന്‍ കമ്മീഷന്റെ ദൗത്യവുമായി മുന്നോട്ടു പോവുമെന്നും കമ്മീഷനെ വിലയിരുത്തേണ്ടത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും മാധവന്‍ നമ്പ്യാര്‍ പറഞ്ഞു.

-

ചെന്നൈ: സപ്രിങ്ക്ളര്‍ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണ കമ്മീഷന്‍ അംഗം രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ചതിനെക്കുറിച്ച് ഒരഭിപ്രായവും പറയാനില്ലെന്ന് കമ്മീഷന്‍ ചെയര്‍മാനും മുന്‍ കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായ എം. മാധവന്‍ നമ്പ്യാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ''ഇതേക്കുറിച്ച് എനിക്കൊന്നും പറയാനില്ല. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത്.''

സ്പ്രിങ്ക്ളര്‍ ഇടപടിനെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനിലെ അംഗത്തെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാക്കിയത് കൊണ്‍ഫ്‌ളിക്റ്റ് ഒഫ് ഇന്ററസ്റ്റിന് വഴിയൊരുക്കില്ലേ എന്ന ചോദ്യത്തിന് സര്‍ക്കാരാണ് അക്കാര്യം ആലോചിക്കേണ്ടതെന്നായിരുന്നു മാധവന്‍ നമ്പ്യാരുടെ മറുപടി. കമ്മീഷന്റെ വിശ്വാസ്യത നിഴലിലായിട്ടുണ്ടോ എന്ന ചോദ്യത്തിന് കമ്മീഷന്‍ കമ്മീഷന്റെ ദൗത്യവുമായി മുന്നോട്ടു പോവുമെന്നും കമ്മീഷനെ വിലയിരുത്തേണ്ടത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും മാധവന്‍ നമ്പ്യാര്‍ പറഞ്ഞു.

തന്നെ സംബന്ധിച്ചിടത്തോളം ഈ സംഭവവികാസത്തെക്കുറിച്ച് ഒന്നും തന്നെ പറയാനില്ലെന്നും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്ന ജോലിയില്‍ താന്‍ പൂര്‍ണ്ണമായും വ്യാപൃതനാണെന്നും അദ്ദേഹം പറഞ്ഞു. രാജീവ് സദാനന്ദനെ ഉപദേഷ്ടാവാക്കുന്നതിന് മുമ്പ് കമ്മീഷന്‍ ചെയര്‍മാനെ അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് തന്റെ ജോലി സ്്പ്രിങ്ക്ളര്‍ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണമാണെന്ന്ായിരുന്നു മാധവന്‍ നമ്പ്യാരുടെ പ്രതികരണം.

രാജീവ് സദാനന്ദന് പകരം മറ്റൊരാള്‍ കമ്മീഷനിലേക്ക് വരുമോയെന്ന് തനിക്ക് പറയാനാവില്ലെന്നും അതെല്ലാം സര്‍ക്കാരിന്റെ ചുമതലയിലുള്ള കാര്യങ്ങളാണെന്നും മാധവന്‍ നമ്പ്യാര്‍ പറഞ്ഞു. ''മുഖ്യമന്ത്രി വളരെ പരിചയസമ്പന്നനായ വ്യക്തിയാണ്. കൊണ്‍ഫ്ളിക്റ്റ് ഒഫ് ഇന്ററസ്റ്റ് ഉണ്ടോ ഇല്ലയോ എന്ന് ചീഫ് സെക്രട്ടറിക്കറിയാം. ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ അവര്‍ക്കറിയാം.''

അന്വേഷണ റിപ്പോര്‍ട്ട് എന്നേയ്ക്ക് സമര്‍പ്പിക്കാനാവും എന്ന ചോദ്യത്തിന് റിപ്പോര്‍ട്ട് പൂര്‍ത്തിയായാല്‍ മാദ്ധ്യമങ്ങളെ എത്രയും പെട്ടെന്നു തന്നെ അറിയിക്കുമെന്ന് മാധവന്‍ നമ്പ്യാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ 22-നാണ് കേരള സര്‍ക്കാര്‍ രണ്ടംഗ അന്വേഷണ സമിതിക്ക് രൂപം നല്‍കിയത്. മുന്‍ കേരള സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിയും നിലവില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവുമായ രാജീവ് സദാനന്ദനാണ് സമിതിയിലുള്ള രണ്ടാമന്‍. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

നാലു കാര്യങ്ങളാണ് സര്‍ക്കാര്‍ അന്വേഷണ സമിതിക്ക് വിട്ടത്. കൊവിഡ് 19 ബാധിതരുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സംവിധാനം സപ്രിങ്ക്ളറുമായുള്ള കരാറില്‍ ഉറപ്പാക്കിയിട്ടുണ്ടോ എന്നതാണ് ആദ്യത്തേത്. സപ്രിങ്ക്ളറുമായി കരാറിലേര്‍പ്പെട്ടപ്പോള്‍ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതാണ് സമിതി അന്വേഷിക്കുന്ന രണ്ടാമത്തെ കാര്യം. എന്തെങ്കിലും വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കൊവിഡ് 19 ഉയര്‍ത്തുന്ന അസാധാരണ സാഹചര്യം അവ അനിവാര്യമാക്കിയിരുന്നോ എന്നതാണ് സമിതിയുടെ അന്വേഷണപരിധിയിലുള്ള മൂന്നാമത്തെ കാര്യം. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സപ്രിങ്ക്ളറുമായുണ്ടാക്കിയ കരാറില്‍ അഴിമതിയുണ്ടെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കരാറിന് രൂപം നല്‍കിയതെന്നും വ്യക്തികളുടെ സ്വകാര്യത സപ്രിങ്ക്ളര്‍ ലംഘിക്കുകയാണെന്നും ആക്ഷേപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കേരള സര്‍ക്കാരിനെതിരെ ഈ വിഷയത്തില്‍ രംഗത്തു വന്നത്.

Content Highlights: Rajeev Sadanandan appointed as advisor to chief minister

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
odish

3 min

ഒഡിഷ ദുരന്തത്തിലേക്ക് നയിച്ച ആ സിഗ്നല്‍ തകരാര്‍ എങ്ങനെ സംഭവിച്ചു; അപകടത്തിന്റെ പുകമറ നീങ്ങുന്നു

Jun 3, 2023


MAMATA

2 min

'ഇപ്പോള്‍ മന്ത്രി നിങ്ങളാണ്, സുരക്ഷാ നിര്‍ദേശങ്ങള്‍ ഞാന്‍തരാം'; റെയില്‍വെ മന്ത്രിയോട് മമത

Jun 3, 2023


Ashwini Vaishnaw

4 min

സുരക്ഷയ്ക്ക് പ്രാധാന്യമെന്ന് ആവര്‍ത്തിക്കുമ്പോഴും പിഴച്ചതെവിടെ? മന്ത്രിയുടെ കസേര തെറിക്കുമോ?

Jun 3, 2023

Most Commented