രാജീവ് ചന്ദ്രശേഖർ | Photo: facebook.com|RajeevChandrasekharMP
ന്യൂഡല്‍ഹി: ഏതാനും മന്ത്രിമാരെ ഒഴിവാക്കിയും ചില സഹമന്ത്രിമാരെ കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയും 25 ഓളം പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയും രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനം ഇന്ന്
പ്രമുഖ വ്യവസായിയും കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖറും മന്ത്രിയാകും.
കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്മാന് കൂടിയാണ് അദ്ദേഹം.
വൈകീട്ട് ആറുമണിയോടെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സ്ഥാനക്കയറ്റം ലഭിക്കുന്നവര്‍ ഉള്‍പ്പടെ 43 പേര് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ചന്ദ്രശേഖറിന് പുറമെ ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബന്ദ സോനോവാള്‍, ഭൂപേന്ദര്‍ യാദവ്, അനുരാഗ് ഠാക്കൂര്‍, മീനാക്ഷിലേഖി, അനുപ്രിയ പട്ടേല്‍, അജയ് ഭട്ട്, ശോഭാ കരന്തലജെ, സുനിതാ ഡുഗ്ഗ, പ്രിതം മുണ്ഡെ, ശന്തനു താക്കൂര്‍, നാരായാണ് റാണെ, കപില്‍ പാട്ടില്‍, പശുപതിനാഥ് പരസത്, ആര്.സി.പി.സിങ്, ജി.കൃഷ്ണന് റെഡ്ഡി, പര്‍ഷോത്തം രുപാല, അശ്വിനി വൈഷ്ണവ്, മനസുഖ് എല്‍.മാണ്ഡാവ്യ, ഹര്‍ദിപ് പുരി, ബി.എല്‍. വര്‍മ, നിതീഷ് പ്രമാണിക്, പ്രതിഭ ഭൗമിക്, ഡോ.ഭാര്‍തി പവാര്‍, ഭഗവത് കാരാട്, എസ്.പി.സിങ് ബഘേല്‍ എന്നിവര്‍ കേന്ദ്രമന്ത്രിമാരാകുമെന്നാണ് സൂചന.
മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..