ജയ്പുര്‍: യുവജനങ്ങള്‍ക്കിടയില്‍ 'വാലന്റൈന്‍സ് ഡേ'യ്ക്ക് വര്‍ഷംതോറും വര്‍ധിച്ചു വരുന്ന സ്വാധീനം ഇല്ലാതാക്കന്‍ പുതിയ പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. അടുത്ത വര്‍ഷം മുതല്‍ 'ഫെബ്രുവരി 14' മാതാപിതാക്കളെ ബഹുമാനിക്കാനുള്ള (മാതൃ പിതൃ പുജാന്‍ ദിവസ്) ദിവസമായി ആചരിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

ശിവ് പഞ്ചാംഗ് വാര്‍ഷിക കലണ്ടറില്‍ വിദ്യാഭ്യാസ വകുപ്പ് മാതൃ പിതൃ പുജാന്‍ ദിവസ് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്‌നാനി മാര്‍ച്ചില്‍ നിയമസഭയില്‍ ഇതുസംബന്ധിച്ച് സൂചന നല്‍കിയിരുന്നെങ്കിലും ഈ മാസം 23-നാണ് സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവിറക്കിയത്. 

വിദ്യാര്‍ഥികള്‍ മറ്റാരെയെങ്കിലും സ്‌നേഹിക്കുന്നതിന് മുമ്പ് അവരുടെ മാതാപിതിക്കളെ സ്‌നേഹിക്കാനാണ് പഠിക്കേണ്ടതെന്നും മന്ത്രി അന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു.

img