ന്യൂഡല്‍ഹി:  റോഡ് നിയമങ്ങള്‍ കര്‍ശനമാക്കി പിഴ കുത്തനേ കൂട്ടിയതോടെ ദിവസേന പിഴയായി സര്‍ക്കാരിലേക്ക് എത്തുന്നത് കോടികള്‍. ഏറ്റവും ഒടുവില്‍ രാജസ്ഥാനില്‍ ഒരു ട്രക്ക് ഉടമയ്ക്ക് ഓവര്‍ലോഡിന്റെ പേരില്‍ പിഴയിട്ടത് 1.41 ലക്ഷം രൂപ.

പുതിയ നിയമം പ്രാബല്യത്തില്‍ വന്ന ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പിഴത്തുകയാണിത്. അധികമായി ഉള്ള ലോഡ് കണക്കാക്കിയാണ് ഇത്രയും രൂപ പിഴയിട്ടത്.

പിഴ അടയ്‌ക്കേണ്ട ചെലാന്‍ എഎന്‍എ ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഒഡീഷയില്‍ ഒരു ട്രക്ക് ഉടമയ്ക്ക് ട്രാഫിക് നിയമം തെറ്റിച്ചതിന് പിഴയിട്ടത് 80,000 രൂപയാണ്.

അംഗീകാരമില്ലാത്ത ഡ്രൈവര്‍ക്ക് വാഹനം നല്‍കിയതിന് 5000 രൂപ, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5000 അനുവദനീയമായതില്‍ കൂടുതല്‍ ലോഡ് കയറ്റിയതിന് 56000 രൂപ അങ്ങനെ ആകെ 86,500 രൂപയാണ് ഒഡീഷയിലെ ട്രക്ക് ഉടമ അടയ്‌ക്കേണ്ടത്. 

 

Content Highlights: Rajasthan Vehicle Creates New Record For Highest Traffic Fine