Screengrab: Youtube.com/Viralnews
ജയ്പുര്‍: യുവതിയുമായുള്ള അശ്ലീലവീഡിയോ പ്രചരിച്ചതിന് പിന്നാലെ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിലെ ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് മന്ത്രി സലേഹ് മുഹമ്മദിനെതിരേയാണ് ബി.ജെ.പി. പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിലാണ് മന്ത്രിയും യുവതിയും തമ്മിലുള്ള അശ്ലീലവീഡിയോ ചാറ്റെന്ന പേരില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
ഉള്‍വസ്ത്രം മാത്രം ധരിച്ച യുവതിയുമായി മന്ത്രി കിടപ്പുമുറിയില്‍നിന്ന് വീഡിയോകോള്‍ ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം, വീഡിയോയിലെ സംഭാഷണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതാദ്യമായല്ല കോണ്‍ഗ്രസ് മന്ത്രിയുടെ അശ്ലീലവീഡിയോ വൈറലാകുന്നതെന്ന് ബി.ജെ.പി. ആരോപിച്ചു. മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോത്ത് തയ്യാറാകുമോ അതോ വോട്ട് ബാങ്കിന് വേണ്ടി മന്ത്രിയോട് ദയ കാണിക്കുമോയെന്നും ബി.ജെ.പി. ചോദിച്ചു.
വിഷയത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ബി.ജെ.പി. ഐ.ടി. സെല്‍ ഇന്‍ചാര്‍ജ് അമിത് മാല്‍വിയയുടെ പ്രതികരണം. ആത്മീയഗുരുവും മുന്‍ മന്ത്രിയുമായ ഘാസി ഫക്കീറിന്റെ മകനാണ് സലേഹ് മുഹമ്മദ്. ആ കാരണം കൊണ്ടാണ് സലേഹ് മന്ത്രിയായതും. അവരുടെ കുടുംബത്തിന് സോണിയ ഗാന്ധി അടക്കമുള്ളവരുമായി ബന്ധമുണ്ട്. അതിനാല്‍ അശോക് ഗെഹ് ലോത്തിന് ഒരു ചെയ്യാന്‍ കഴിയില്ലെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: rajasthan minister viral video chat clips out bjp demands dismissal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..