ജയ്പുര്‍: ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധനവിലയെ നേരിടാന്‍ ജനങ്ങള്‍ക്ക് 'പുത്തന്‍ തന്ത്രം' ഉപദേശിച്ച് രാജസ്ഥാന്‍ മന്ത്രി. ജനങ്ങളോട് മറ്റ് ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും അതുവഴി ചെലവ് ചുരുക്കി പ്രതിസന്ധി നേരിടാമെന്നാണ് മന്ത്രിയുടെ നിര്‍ദേശം.

തീര്‍ഥാടനകേന്ദ്രങ്ങളുടെ ചുമതലയുള്ള മന്ത്രി രാജ്കുമാര്‍ റിന്‍വയാണ് ഇന്ധനവിലയെ നേരിടാന്‍ ഇത്തരമൊരു മാര്‍ഗനിര്‍ദേശവുമായി രംഗത്തെത്തിയത്. 

ഇന്ധനവില ബന്ധപ്പെട്ടിരിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയുമായാണ്. ക്രൂഡ് ഓയിലിന് വില കൂടുതലാണെന്നും അതിനാല്‍തന്നെ തങ്ങളുടെ മറ്റു ചിലവുകള്‍ കുറയ്ക്കണമെന്നും ജനങ്ങള്‍ മനസ്സിലാക്കുന്നില്ല. - മന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 

content highlights: Rajasthan Minister on how to deal with high fuel price