രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം; തന്റെ വകുപ്പുകള്‍ സെക്രട്ടറിക്ക് നല്‍കൂ എന്ന് മന്ത്രി


വകുപ്പുകള്‍ സെക്രട്ടറിക്ക് നല്‍കൂ എന്ന് മന്ത്രി; കോണ്‍ഗ്രസിന്റെ കപ്പല്‍ മുങ്ങിത്തുടങ്ങിയെന്ന് ബിജെപി

അശോക് ചാന്ദന | Photo : Twitter / @AshokChandnaINC

ജയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ളിലെ അതൃപ്തി വെളിയിലേക്ക്. മുഖ്യമന്ത്രി അശോക് ഗഹലോത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കുല്‍ദീപ് രാങ്കെതിരെ മന്ത്രി അശോക് ചാന്ദന രംഗത്തെത്തി. തന്നെ മന്ത്രിപദവിയില്‍ നിന്ന് ഒഴിവാക്കണമെന്നും ചുമതല നിര്‍വഹിക്കുന്ന വകുപ്പുകള്‍ കുല്‍ദീപ് രാങ്കയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ചാന്ദന ട്വീറ്റ് ചെയ്തു. ഗഹലോത്തുമായി ഏറെ അടുപ്പമുള്ള ചാന്ദന വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

''ബഹുമാന്യ മുഖ്യമന്ത്രി, എനിക്ക് താങ്കളോട് വ്യക്തിപരമായ ഒരഭ്യര്‍ഥനയുണ്ട്. അത്യധികം കഠിനമായ മന്ത്രിപദത്തില്‍ നിന്ന് എന്നെ ഒഴിവാക്കി, എന്റെ എല്ലാ വകുപ്പുകളും കുല്‍ദീപ് രാങ്കാജിയ്ക്ക് നല്‍കൂ, കാരണം അദ്ദേഹമാണല്ലോ നിലവില്‍ എല്ലാ വകുപ്പുകളുടേയും ചുമതലയുള്ള മന്ത്രി! നന്ദി', ചാന്ദന ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

ആഴ്ചകള്‍ക്കുള്ളില്‍ സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച് എംഎല്‍എയോ മന്ത്രിയോ രംഗത്തെത്തുന്ന മൂന്നാമത്തെ സംഭവമാണിത്. ഡൂങ്കര്‍പുര്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമായ ഗണേഷ് ഘോഘര കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയ്ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. ഗോത്രവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകാത്തതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഘോഘര ശബ്ദമുയര്‍ത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഘോഘരയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നായിരുന്നു രാജി.

ബേഗുണില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര സിങ് ഭിദുരിയും മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എംഎല്‍എമാരെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ജൂണ്‍ പത്തിന് രാജ്യസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രമുഖ നേതാക്കള്‍ത്തന്നെ സര്‍ക്കാരിനെതിരെ തിരിയുന്നത് രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിന് തലവേദനയാകുന്നുണ്ട്.

ചാന്ദനയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് സംസ്ഥാന ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തി. കപ്പല്‍ മുങ്ങിത്തുടങ്ങിയെന്നും 2023-ല്‍ അരങ്ങേറാനിരിക്കുന്ന കാര്യങ്ങളുടെ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നുവെന്നും പൂനിയ കുറിച്ചു. 2023 ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പ് സൂചിപ്പിച്ചായിരുന്നു പൂനിയയുടെ ട്വീറ്റ്.

Content Highlights: Rajasthan, Minister, Ashok Chandna, Resignation, Congress

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented