ജയ്പുര്‍: കോടതി രേഖകളിലും ഭരണപരമായ കാര്യങ്ങളിലും വ്യക്തികളുടെ ജാതി പരാമര്‍ശിക്കരുതെന്ന് രാജസ്ഥാന് ഹൈക്കോടതി. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. 2018-ലെ ഒരു കേസിലെ ജാമ്യപേക്ഷയില് ജാതി പരാമര്‍ശിച്ചതിനെ തുടര്‍ന്ന് വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് കോടതി ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്.
പ്രതികളുടേയും മറ്റുള്ള വ്യക്തികളുടേയും ജാതി ഉദ്യോഗസ്ഥര്‍ കോടതി രജിസ്ട്രിയിലും മറ്റു രേഖപ്പെടുത്തന്നായി കാണുന്നു. ഇത് ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമാണെന്നും കോടതി അറിയിച്ചു.
ഹൈക്കോടതിയുടെ ജാമ്യം ലഭിച്ചിട്ടും ബിഷാന്‍ എന്ന വ്യക്തിയെ ജയില്‍ അധികൃതര്‍ അഞ്ച് ദിവസത്തേക്ക് ജാമ്യത്തില്‍ വിട്ടയച്ചിരുന്നില്ല, ഉത്തരവിലുള്ള അദ്ദേഹത്തിന്റെ ജാതി പോലീസ് അറസ്റ്റ് മെമ്മോയില്‍ സൂചിപ്പിച്ചിട്ടില്ലാത്തതാണ് ഇതിന് കാരണം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതി ജൂഡീഷ്യല്‍, ഭരണഘടനാപരമായ കാര്യങ്ങളില്‍ ജാതി പരാമര്‍ശിക്കരുതെന്ന് ഉത്തരവിട്ടത്.
ഒരു വ്യക്തിയെ തന്റെ ജാതിയിലൂടെയല്ല, മാതാപിതാക്കളിലൂടെ തിരിച്ചറിയണമെന്നാണ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മ നീരീക്ഷിച്ചത്. ജാതിയില്ലാത്ത സമൂഹത്തിനായി ഭരണകൂടം പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചതായും കോടതി ചൂണ്ടിക്കാട്ടി.
Content Highlights: Rajasthan HC directs not to mention caste in judicial, administrative matters
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..